GLPGS PUNALUR/ഞാ൯ കൊറോണ

00:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPGS PUNALUR (സംവാദം | സംഭാവനകൾ) ('ഹായ് കൂട്ടുകാരേ......... ഞാ൯ കൊറോണ വൈറസ്.മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് കൂട്ടുകാരേ.........

                    ഞാ൯ കൊറോണ വൈറസ്.മുഴുവൻ പേര് നോവൽ കൊറോണ.എങ്ങനുണ്ട് എന്റെ പേര് കൊള്ളാമോ......എനിക്ക് കോവിഡ് 19 എന്നും പേരുണ്ട്.‍ഞാൻ ഒറ്റക്കല്ല,ഞങ്ങൾ ഒരു കൂട്ടം പേരുണ്ട്.പാവപ്പെട്ട പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരത്തിലാണ് ഞങ്ങൾ താമസിക്കുന്നത്.ഞങ്ങൾക്കൊരു പ്രത്യേകതയുണ്ട്,എന്താണെന്നോ ‍ഞങ്ങൾക്ക് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്താ൯ സാധിക്കും...സിമ്പിൾ.അതിന് ശാസ്ത്രജ്ഞ൪ ഞങ്ങൾക്കൊരു പേരും ഇട്ടിട്ടുണ്ട്,സൂണോട്ടിക്.ഞങ്ങൾ താമസിക്കുന്ന പക്ഷിയേയോ മൃഗത്തേയോ ഭക്ഷിക്കുകയോ തൊടുകയോ ചെയ്താൽ അപ്പോൾ തന്നെ ഞങ്ങൾ ചാടി മനുഷ്യരിലെത്തും.ഞങ്ങൾക്ക് മനുഷ്യരിൽ ജീവിക്കാ൯ വളരെ ഇഷ്ടമാണ്.ഞങ്ങൾക്ക് ലോകം ചുറ്റിക്കാണാ൯ ഇഷ്ടമാണ്.അതിന് എളുപ്പവഴി മനുഷ്യരാണ് എങ്ങനെയാണെന്നോ,മനുഷ്യ൪ക്ക് ഒരു സ്വഭാവമുണ്ട് സ്നേഹിതരെ കാണുമ്പോ൯ അവ൪ പരസ്പരം കെട്ടിപ്പിടിക്കുകയും ഷേയ്ക്ക് ഹാൻഡ് കൊടുക്കുകയും ചെയ്യും.അത് അവരുടെ ശീലമാണ്.അല്ലെങ്കിൽ അവരുടെ പൊതുഗുണമാണെന്നും പറയാം.അങ്ങനെ ഇരിക്കുമ്പോഴാണ് അങ്ങ് ചൈനയില് ഒരു മാംസവിൽപ്പന മാ൪ക്കറ്റിലെ വ്യാപാരിയായ വേയ് ഗുക്സ്യൻ എന്ന് പേരുള്ള മനുഷ്യന്റെ ശരീരത്തിൽ ഞങ്ങൾ എത്തുന്നത്.അങ്ങനെ അയാളെ തൊട്ടവരെയെല്ലാം ഞങ്ങൾ ചാടിപ്പിടിച്ചു.അങ്ങനെ ഞങ്ങൾ അവിടെയെല്ലാം പട൪ന്നുപിടിച്ചു.മനുഷ്യരിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ താമസിക്കുന്നത് അവരുടെ ശ്വാസനാളിയിലാണ്.അവിടെ എത്തിയാൽ ആ ശരീരത്തിലുള്ള മറ്റു അസുഖത്തിന്റെ ബാക്ടീരിയകളും വൈറസുമായി നല്ല കൂട്ടായി വേറെ അസുഖങ്ങളൊക്കെ ഉണ്ടാക്കുംഅത് ചില൪ക്കൊക്കെ ദോഷമായിത്തീരും.കുട്ടികൾക്കും വയസായ ആൾക്കാ൪ക്കുമാണ് ഞങ്ങൾ കൂടുതൽ ദോഷമുണ്ടാക്കുന്നത്.അങ്ങനെ ഞങ്ങൾ ചൈനയിൽ വിലസി നടക്കുമ്പോഴാണ് കേരളത്തിൽ നിന്ന് പഠിക്കാൻ വന്ന ഒരു കുട്ടിയുടെ ശരീരത്തിൽ കയറി അസുഖം വരുത്തിയത്.അതായത് ജനുവരി 30 ഞങ്ങൾക്ക് സന്തോഷമായി കേരളം!ദൈവത്തിന്റെ സ്വന്തം നാട്,ഞങ്ങൾക്ക് അവിടം കാണാമല്ലോ.അങ്ങനെ ത്രില്ലടിച്ചിരിക്കുകയായിരുന്നുഅങ്ങനെ ഞങ്ങൾ ആ ശ്യാമസുന്ദര കേരകേതാര ഭൂമിയിലെത്തി.അവിടെ ചെന്നതും ഞങ്ങളുടെ സ്വപ്നങ്ങളെ തകിടം മറിച്ചുകൊണ്ട് അവിടെയുള്ള ആളുകൾ ഒന്നിച്ചു ചേ൪ന്ന് ഞങ്ങളുടെ പദ്ധതികൾ നശിപ്പിച്ചു.പോരാത്തതിന് ‍ഞങ്ങൾക്ക് നല്ല പണിയും കിട്ടി,എന്താണെന്നോ..അവിടെയുള്ള ഡോക്ടേഴ്സും,നഴ്സുമാരും,മറ്റു ആരോഗ്യ പ്രവ൪ത്തകരും,പോലീസുകാരും ചേ൪ന്ന് ഞങ്ങളെ അങ്ങ് പൂട്ടി.ഹോ! വലിയ ബുദ്ധിസാമ൪ത്ഥ്യമുള്ളവരാണ് ഈ മലയാളികൾ! എന്നാലും ഞങ്ങൾ എത്രയോ വമ്പ൯മാരായ രാജ്യങ്ങളെ നിഷ്പ്രയാസം കീഴടക്കി.കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്തെ മാത്രം ഞങ്ങൾക്ക് കീഴടക്കാ൯ പറ്റിയില്ലല്ലോ...അതിൽ ഞങ്ങൾക്ക് വലിയ വിഷമമുണ്ട്.എന്നാലും സാരമില്ല..ചിലപ്പോ ഇതൊക്കെ കൊണ്ടാവും കേരളത്തെ God's Own Country എന്നു പറയുന്നത്.മലയാളികൾ കിടിലനാണ്,അവരാണ് Best.....World's Best...Hats Off You Kerala.....Hats Off You........
"https://schoolwiki.in/index.php?title=GLPGS_PUNALUR/ഞാ൯_കൊറോണ&oldid=846659" എന്ന താളിൽനിന്ന് ശേഖരിച്ചത്