ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/രാമുവും കൊറോണയും
രാമുവും കൊറോണയും
ഒരിടത്ത് ഒരിടത്തൊരു രാമു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൻ മഹാ വികൃതി ആയിരുന്നു. ആരു പറഞ്ഞാലും കേൾക്കില്ല. എപ്പോഴും മണ്ണിലും പൊടിയിലും കളിയാണ്. എന്നിട്ട് കൈ കഴുകാതെ വന്നു ഭഷ്ണം കിഴക്കും. രാമുവിന്റെ ഈ ശീലം കണ്ടു അവന്റെ അമ്മ അവനെ വഴക്ക് പറഞ്ഞു. മുത്തശ്ശിയും അച്ഛനും ഒക്കെ അവനെ ഉപദേശിച്ചു, രാമു ഈ ശീലം നല്ലത് അല്ല. എല്ലാവരും പറഞ്ഞു. പക്ഷെ രാമു അത് കേട്ടില്ല. രാമുവിന്റെ ഈ അമിതമായ കളിയൂം ചീത്ത ശീലവും കുറച്ചു പേർ കാണുന്നുണ്ടായിരുന്നൂ.അവനു ചുറ്റുമുള്ള വായുവിൽ കളിച്ചു നടന്നിരുന്ന കൊറോണകൾ.രാമുവിനെ നന്നാകാൻ തന്നെ അവർ തീരുമാനിച്ചു. അവർ ആദ്യം അവന്റെ കൈയിൽ പോയി ഇരുന്നു. പാവം രാമുവുണ്ടോ ഇത് അറിയുന്നു. അവൻ പതിവ്പോലെ കൈ കഴുകാതെ ഭഷ്ണം കഴിച്ചു. അപ്പോൾ കൊറോണ കൈ വഴി അവന്റെ ശരീരത്തിനകത്തേക്കു ചെന്നു. അവിടെ കിടന്നു ഒടാനും ചാടാനും തുടങ്ങി. ആദ്യം ചുമ, പിന്നെ പനി,ദേഹം വേദന,തുടങ്ങിയ പലതരം രോഗങ്ങൾ കൊണ്ട് രാമു നിലവിളിച്ചു. വീട്ടുകാർ അവനെ ആശുപത്രയിൽ കൊണ്ട് പോയി. ഡോക്ടർ അവനെ പരിശോധിച്ചു,മരുന്ന് നൽകി.രാമു പതുക്കെ സുഖപ്പെട്ടു. ആശുപത്രിയിൽ നിന്ന് പോകാൻ നേരം ഡോക്ടർ മരുന്നാപ്പം ഒരു സോപ്പ് കൂടി കൈയിൽ വച്ച് കൊടുത്തു എന്നിട്ട് പറഞ്ഞു ഇത് ഉപയോഗിച്ചു ദിവസവും പലതവണ കൈ കഴുകണം.ഭഷ്ണത്തിനു മുൻപ് നിർബന്ധമായും കഴുകണം. എന്നും കുളിക്കണം, ഇല്ലെങ്കിൽ ഇതുപോലെ ഉള്ള ഒത്തിരി രോഗങ്ങൾ ഉണ്ടാകും.ഇത് കേട്ട് രാമു പേടിച്ച് പോയി. അന്ന് മുതൽ അവൻ നല്ല കുട്ടി ആയി.അതോടെ കൊറോണകൾ രാമുവിന്റെ മുന്നിൽ തോറ്റു പോയി.
|