മനുഷ്യാ നീ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്നു
നിന്റെ അഹങ്കാരവും പൊങ്ങച്ചവും
ഐസൊലേഷൻ വാർഡിലായിരിക്കുന്നു
സ്നേഹവും കരുണയും തകർന്നടിയുന്ന
ലോകത്ത് ഉദിക്കുന്നു പുതു മഹാമാരികൾ
നമ്മൾ ഒന്നിക്കാനായി ലോക കരുണക്കായി
ജാതി മത വർഗ്ഗ വർണ വ്യത്യാസമില്ലാതെ
ഒരുമയോടെ വ്യക്തി ശുചിത്വത്തോടെ
അതിജീവിക്കാം ഈ വൻവിപത്തിനെ
പണത്തിനും പദവിക്കുമായി അലയുന്ന
മനുഷ്യർ ഇന്നീ വൻവിപത്തിനെ
ഒരുമയോടെ തടുക്കാനായി കച്ച കെട്ടി
ഒരുങ്ങുന്നു പോരാടാം നമുക്കൊരുമയോടെ
പ്രതിരോധിക്കാം സാമൂഹിക അകലത്തോടെ