ഡി ഐ യു പി എസ്/അക്ഷരവൃക്ഷം/ജൈവധനുസ്സ്

23:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S14264 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജൈവധനുസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജൈവധനുസ്സ്

ആചാരമനാചാരമൊരു ചാരമായ്
കരിനിഴലായ് ഉയിരിൻ ഉലകിൽ
കപടലോകത്തിൻ തീജ്വാലയായ്
മൂടുപടവുമേന്തി വരുന്നൊരു ജൈവധനുസ്സ്
സർവ്വ സൈന്യാധിപനെവിടെ
സർവ്വ സജ്ജമായ റഡാറെവിടെ
കാരണമറിയാൻ ജൈവധനുസ്സിൻന്നുറവിടമറിയാൻ
ചൈനയുടെ ചടുലഭാവത്തിനറുതിയായ്
മുഖാവരണമണിഞ്ഞൊരു ധനുസ്സായ്
കൊറോണതൻ അണു വിസ്ഫോടനം
വൈമാനികർക്കൊപ്പം ഉയരെപ്പറന്നു
മാനവരാശിക്കുമുന്നിലദൃശ്യനായി
ആവാസ വ്യവസ്ഥയുടെ നങ്കൂരമായ്
മർത്ത്യകിരാത നിയമത്തിനറുതിയായ്
ചൈനയുടെ ചടുല ഭാവത്തിനറുതിയായ്
ലോക നീതിപീഠമേ നമിക്കുന്നു
ലോക നീതിപീഠമേ നമിക്കുന്നു
ലോക നീതിപീഠമേ നമിക്കുന്നു

ശ്രിയാ പ്രമോദ്
7 A ഡി ഐ യു പി എസ് പാറാൽ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത