ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/മനുഷ്യനും കൊറോണയും

23:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് Govt. LPS Puthukulangara/അക്ഷരവൃക്ഷം/മനുഷ്യനും കൊറോണയും എന്ന താൾ [[ഗവ. എൽ.പി.എസ്. പുതുക്ക...)
മനുഷ്യനും കൊറോണയും

ഈ ലോകത്ത് ഏറ്റവും ബുദ്ധിയുള്ള ജീവി എന്ന് അഹങ്കരിക്കാൻ അവകാശമുള്ള ജീവിയാണ് മനുഷ്യൻ. ലോകത്ത് ആദ്യമായി ഉണ്ടായ ജീവി എന്ന് അഹങ്കരിക്കാൻ അവകാശമുള്ള ജീവിയാണ് വൈറസ്. ഈ 2 ജീവി വർഗ്ഗങ്ങൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ ഭൂമിയിൽ നടക്കുന്നത്.

കൂട്ടുകാരെ ഞാൻ ഇങ്ങനെ ചിന്തിക്കാൻ കാരണം, ഞാൻ വായിച്ച “ജീവൻറെ ചരിത്രം” എന്ന പുസ്തകമാണ്. ഇത് 1987 ഇൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണ് . വളരെ പഴയ ഈ പുസ്തകം എൻറെ അപ്പൂപ്പൻറെ ഗ്രന്ഥശാലയിൽ നിന്നാണ് എനിക്ക് കിട്ടിയത്. ഈ പുസ്തകത്തിൽ പറയുന്നത് ഭൂമിയിൽ ആദ്യം ഉണ്ടായ ജീവികൾ സൂക്ഷ്മങ്ങളായ ഏകകോശജീവികൾ ആണെന്നാണ്. അച്ഛൻ എന്നോട് പറഞ്ഞത് കോവിഡ് 19 എന്ന ഈ വൈറസ് RNA മാത്രമുള്ള അതിസൂക്ഷ്മ ജീവികളാണ് എന്നാണ്. ഈ ഭൂമിയിൽ ആദ്യമായി ജീവൻ ഉണ്ടായത് 350 കോടി വർഷങ്ങൾക്കു മുമ്പാണ്. ആദ്യമായി ഉണ്ടായ സൂക്ഷ്മജീവികളിൽ നിന്ന് ക്രമേണ ഏകകോശ സസ്യങ്ങളും ആൽഗകളും ഉണ്ടായി. അതിനുശേഷം തലച്ചോറുള്ള ജീവിവർഗ്ഗം ചെറിയ പുഴുക്കളുടെ രൂപത്തിൽ ഉണ്ടായി. പിന്നെയാണ് ഉരഗ ജീവികൾ ആയ ദിനോസറുകൾ ഈ ലോകം കീഴടക്കി ജീവിച്ചത്. അതിനുശേഷം സസ്തനികൾ ഉണ്ടായി. ഈ പരിണാമ കാലഘട്ടത്തിൻറെ ഏറ്റവും ഒടുവിലാണ് മനുഷ്യൻ എന്ന ജീവിവർഗ്ഗം ഉണ്ടായത് അതിസൂക്ഷ്മ ബുദ്ധിയോടെ ഈ ഭൂമിയിൽ പിറവിയെടുത്ത മനുഷ്യൻ ഇവിടെയുള്ള എല്ലാ മേഖലകളെയും കീഴടക്കി. കൂട്ടുകാരെ ഈ lockdown കാലത്ത് ഞാൻ ഒരുപാട് സിനിമകൾ കണ്ടു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് “സ്പൈഡർമാൻ”. ഇതിൽ അതിമാനുഷിക ശക്തി കിട്ടുന്ന പീറ്ററിനോട് അദ്ദേഹത്തിന്റെ അമ്മാവൻ പറയുന്ന ഒരു വാക്യമുണ്ട്. “With great power comes great responsibility”

ഇതുതന്നെയാണ് കൊറോണ വൈറസ് മനുഷ്യനോട് പറയുന്നത്. മനുഷ്യൻ പുരോഗതിയിലേക്ക് കുതിച്ച ഓരോ കാലഘട്ടത്തിലും ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട് . കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ പ്ലേഗ്, കോളറ, വസൂരി, സ്പാനിഷ് ഫ്ലൂ എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. വന്യജീവികളെ അനധികൃതമായി വേട്ടയാടുകയും കൊന്നു തിന്നുകയും ചെയ്തതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന കൊറോണ എന്ന ഈ മഹാമാരി. ആയതിനാൽ ഈ കൊറോണ കാലത്ത് നമുക്ക് പ്രതിജ്ഞയെടുക്കാം കൂട്ടുകാരേ, നാം ഓരോരുത്തരും നമ്മുടെ പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുമെന്ന്. ഇനി മറ്റൊരു ഓർമ്മപ്പെടുത്തലുമായി പുതിയ ഒരു വൈറസ് നമുക്കിടയിൽ വരാതിരിക്കട്ടെ....

ഉത്തര സജിത്ത്
3 B ഗവൺമെൻറ് എൽ.പി.എസ്. പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം