ലോകമാസകലം ആഞ്ഞുവീശി നടുക്കിയോരാ കൊറോണ ചൈനയിലെങ്ങോ പൊട്ടിമുളച്ച ഈ കൊറോണയെന്ന മഹാവിപത്ത് രാജ്യമാസകലം പകർന്നിടുന്നു കൊറോണയെന്ന മഹാമാരി പൊലിഞ്ഞു പോയി ജീവിതങ്ങളും ആ മഹാമാരിതൻ വലയിൽ ആ ഭീവത്സചക്രത്തിൻ ഭീതിമുനയിൽ ആണ്ടുപോയനേകരും മരണത്തെ മുഖാഭിമുഖം ദർശിച്ചു മറ്റുപലരും നേരിടാം നമ്മുക്കൊന്നുചേർന്ന് ഈ മഹാവിപത്തിനെ പൂർണ്ണമായി നമ്മിൽ നിന്നു- മകലെ അകറ്റീടാൻ നിലനിർത്തീടാം വീണ്ടും നമ്മുടെ സന്തോഷം ചെറുത്തിടാം കൊറോണയെ സധൈര്യം ശുചിയാക്കീടാം നമ്മുടെ ഭവനങ്ങളും സമൂഹവും നമ്മുക്കൊന്നായ്ശുചിയാക്കാം ഒന്നുചേർന്ന് അണിചേരാം ഓർമ്മയിൽ നിന്നും തുടച്ചുനീക്കാം ഈ മഹാമാരിയെ തിരിച്ചു പിടിക്കാം നമ്മുടെ സുന്ദര ലോകത്തെ.