പോരാടാം നാളേക്കായ്

23:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GhssKochannur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോരാടാം നാളേക്കായ്/പോരാടാം നാളേക്കായ്(ലേഖനം)

                  നമ്മൾ  ഇന്ന് ഭീതിജനകമായ ഒരു കാലഘട്ടത്തിലാണ് .ലോകത്തെ ഒന്നായി പിടിച്ചുലച്ച മഹാമാരിയുടെ 

ഇരകളാണ് നമ്മൾ .ആ മഹാമാരി അറിയപ്പെടുന്നത് കോവിഡ് 19 എന്നാണ് .ഈ കൊറോണ വൈറസ് മൂലം ലക്ഷക്കണക്കിന് ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്നു .ലോകരാജ്യങ്ങളിലെല്ലാം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇതിനെ നേരിടാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ് .ആഘോഷങ്ങളും ആർഭാടങ്ങളും വ്യവസായങ്ങളും നിലച്ചതോടെ മലിനമായിക്കിടന്നിരുന്ന പുഴകളും തോടുകളും പുതുജീവനിലേക്ക് കുതിക്കുകയാണ് .വാഹനാപകടങ്ങൾ കുറഞ്ഞു .മദ്യപാനികൾക്ക് മദ്യം കിട്ടാതായത് അവരെ മദ്യവിമുക്തരാക്കിക്കൊണ്ടിരിക്കുന്നു .തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും കുറഞ്ഞിരിക്കുന്നു. വിവാഹമായാലും മരണമായാലും വിരലിലെണ്ണാവുന്ന ആളുകളായാലും നടക്കുമെന്ന് മനസ്സിലായി .ഇത്തിരിക്കുഞ്ഞനായ ഈ വൈറസ് ഒരുപാട് വലിയകാര്യങ്ങൾ നമ്മെ പഠിപ്പിച്ചു .ഈമഹാമാരിയെ നേരിടാൻ നമ്മോടൊപ്പമുള്ള സർക്കാരിനെയും നിയമപാലകരേയും ആരോഗ്യപ്രവർത്തകരേയും മനസ്സാനമിക്കുന്നതോടൊപ്പം ഇതിനെ തുടച്ചുനീക്കാൻ പൊതുജനങ്ങളായ നമുക്കും അവരോടൊപ്പം അണിചേരാം ...

                #STAY HOME#STAY SAFE#           #BREAK THE CHAIN#


NAJMA ROSNI STD VIII A GHSS KOCHANNUR

"https://schoolwiki.in/index.php?title=പോരാടാം_നാളേക്കായ്&oldid=845271" എന്ന താളിൽനിന്ന് ശേഖരിച്ചത്