ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം.
കൊറോണക്കാലംകോറൻ്റീൻകാലം കൊളളയും കൊലയും കുറഞ്ഞകാലം. വുഹാനിൽ നിന്നും വിരുന്നെത്തിയ വൈറസുകാലം. വിമാനക്കന്പനിയുംവിദേശികളും വിരണ്ടുവിറച്ചകാലം വാക്കുകളില്ല വാചകമില്ല വായ് മൂടിക്കെട്ടിയകാലം ആരോഗ്യപ്രവർത്തകർ അഹോരാത്രം പ്രവർത്തിച്ചകാലം ആരവമില്ലഅങ്ങാടിയില്ല ആളൊഴിഞ്ഞകാലം പത്രാസും പൊങ്ങച്ചവുമില്ലാകാലം പട്ടിണിയെന്തെന്ന്അറിയാൻ പറ്റിയകാലം പള്ളിക്കൂടവും പരീക്ഷയുമില്ലാകാലം പാവങ്ങളായ പിള്ളേരെമുഴുവൻ പിടിച്ചിരുത്തിയകാലം ഇതെന്തൊരു കാലം വല്ലാതെ കഷ്ടത്തിലായകാലം
|