G H S KOCHANNUR/
- [[G H S KOCHANNUR// അകന്നിരിക്കാം(കവിത)
അകന്നിരിക്കാം നാം ഒരുമീറ്ററകലമെങ്കിലും ,
അകന്നിരിക്കാം നാംഒരുകൈ സഹായത്തിനായ് !
ഭയമല്ല ,ജാഗ്രതയിലാഴ്ന്നിറങ്ങിയാലുടൻ ,
നാളെ,അതിജീവനത്തിൻ കഥപറയാം .
നിൻബന്ധങ്ങളിൽ നിന്നൊന്നകന്നിരുന്നാൽ
നാളെ ,ഒരുമിച്ചുനിന്നങ്ങുല്ലസിക്കാം !
ഈമഹാമാരിയെ തുരത്തിയോടിക്കുവാൻ
ഒന്നകന്നിരിക്കാം നമുക്കെങ്കിലും .
ഈസേവകരെ പുകഴ്ത്തിയാൽപോരാ ,
വാനോളംവാഴ്ത്തി പ്പുകഴ്ത്തിടേണം
ഉറ്റവരുമുടയവരും വീട്ടിലൊതുങ്ങീടേണം
അകന്നിരിക്കാം ഈസമൂഹത്തിലെങ്കിലും
നാം മാറ്റിടും അകറ്റിടും ഈമഹാമാരിയെ ,
തകർത്തിടും തുരത്തിടും ഈകൊറോണയെ!
കഴുകിടാം കൈകൾ ,വീട്ടിലിരുന്നിടാം
ഒരുനവലോകം നമുക്കായ് പടുത്തുയർത്തിടാം !
SHAFNA NASRIN
STD VII A
GHSS KOCHANNUR