സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/ഭീമൻ വൈറസ്

22:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീമൻ വൈറസ്

ഒരു നഗരത്തിലെ ജനങ്ങൾക്ക് പെട്ടന്ന് ചില ശാരീരിക മാറ്റങ്ങൽ (ചുമ, ജലദോഷം, തൊണ്ടവേദന, പനി, ന്യുമോണിയ) കണ്ടു തുടങ്ങി. ജനങ്ങളെല്ലാം വളരെയധികം പേടിക്കാൻ തുടങ്ങി. ദിവസങ്ങൾ കഴിയുന്തോറും ആ നഗരത്തിൾ ആളുകൾ മരിക്കാൻ തുടങ്ങി. ആരോഗ്യപ്രവർത്തകർ ഇതിനുള്ള കാരണം അന്വോഷിച്ചു തുടങ്ങി. അപ്പോഴേക്കും ഈ അവസ്ഥ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. അന്വോഷണത്തിൽ അവസാനം അവർ കണ്ടെത്തി ഇതിനു കാരണം ഒരു കൂട്ടം വൈറസുകളാണ്.കാണാൻ കിരീടരൂപത്തിലായതുകൊണ്ടു ഇതിനു കൊറോണ എന്നു പേരിട്ടു. ചൈനയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത്.പിന്നീട് ആളുകൾ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും സ൩ർക്കം പുലർത്തുകയും ചെയ്തതിലൂടെ ലോകം മുഴുവൻ ഇതു വ്യാപിച്ചു. കൊറോണ മനുഷ്യനെ കാർന്നു തിന്നാൻ തുടങ്ങി. അങ്ങനെ നമ്മുടെ രാജ്യത്തിലും ഈ വൈറസ് എത്തി. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ഈ ഭീമൻ പടർന്നുപിടിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും ഈ വിപത്തിനെ എങ്ങനെ തുരത്തിയോടിക്കാം എന്ന് എല്ലാവരും ആലോചിക്കാൻ തുടങ്ങി. ആലോചനകൾ ക്കൊടുവിൽ ഉത്തരമായി. വ്യക്തി ശുചിത്വത്തിലൂടെയും സാമുഹിക അകലത്തിലൂടെയും മാത്രമേ ഈ ഭീമനെ അകറ്റാൻ കഴിയൂ. എല്ലാ ജനങ്ങളും ഇടവിട്ടിടവിട്ട് കൈകൾ കഴുകി അവനെ പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാലും അവൻ ഇപ്പോഴും പലയിടങ്ങളിൽ മരണമെന്ന രൂപത്തിൽ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇവനെ ഭൂമിയിൽ നിന്ന് തുരത്തിയോടിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രയത്നിക്കാം.

സ്റ്റീഫൻ
4 A സെന്റ് മേരീസ് എൽ പി ജി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം