ഗവ. ടി.എൽ.പി.എസ്. പെരിഞ്ഞാറമ്മൂല/അക്ഷരവൃക്ഷം/കുയിൽ കുഞ്ഞിൻ്റെ പ്രാർത്ഥന
കുയിൽ കുഞ്ഞിൻ്റെ പ്രാർത്ഥന
ഒരു മരക്കൊമ്പിൽ ഒരു കുയിലിൻ്റെ കുടുംബം താമസിച്ചിരുന്നു .കുയിലമ്മ മുട്ടയിട്ടു . ആ മുട്ടകളെലാം വിരിഞ്ഞു . സുന്ദരികളായ കുഞ്ഞുങ്ങളായിരുന്നു അവയെല്ലാം . പക്ഷെ കുഞ്ഞുങ്ങളിലൊരാൾ വികലാംഗയാണ് . അച്ഛനും അമ്മയ്ക്കും അവളോട് വാത്സല്യം ഏറെയാണ് . അവർ അവളെ വളരെ സ്നേഹത്തോടെ പരിചരിച്ചു അങ്ങനെയിരിക്കെ ഒരു ദിവസം കാട്ടിൽ തീ പടർന്നു പിടിച്ചു. എല്ലാ മൃഗങ്ങളും ഭയം കൊണ്ട് അവിടെനിന്നും ഓടി രക്ഷപെട്ടു . എന്നാൽ നടക്കാൻ പോലും കഴിയാത്ത അവളെ വിട്ടിട്ടുപോകാൻ അച്ഛനമ്മമാർക്ക് കഴിഞ്ഞില്ല . അവളോടൊപ്പം കഴിയാൻ തന്നെ അവർ തീരുമാനിച്ചു . വികലാംഗയായ അവൾ ദൈവത്തോട് കേണപേക്ഷിച്ചു . “കാരുണ്യവാനായ ദൈവമേ ഈ കാട്ടുതീയിൽനിന്നും ഞങ്ങളെ എല്ലാവരേയും രക്ഷിക്കണമേ . എൻ്റെ അച്ഛനമ്മമാർ എന്നോട് കാട്ടുന്ന വാത്സല്യം നീ കാണുന്നില്ലയോ ? ലോകരക്ഷകാ എൻ്റെ മാതാപിതാക്കളുടെ വാത്സല്യം എങ്കിലും എന്നോടുണ്ടാകണമേ ". എന്തൊരതിശയം അതാ ! പെട്ടെന്നുണ്ടായ മഴയിൽ കാട്ടുതീ അണഞ്ഞിരിക്കുന്നു . അവർ അങ്ങനെ വളരെ കാലം അവിടെ സന്തോഷത്തോടെ ജീവിച്ചു
|