സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ അടച്ചിട്ട ജീവിതം

അടച്ചിട്ട ജീവിതം

കൊറോണ എന്ന മഹാമാരി വന്നതിൽ പിന്നെ പകുതിയിലേറെപ്പേരും വീട്ടിനകത്ത് ആണ്. ആദ്യമൊക്കെ ആരും ഇത് അത്ര കണക്കിലെടുത്തില്ലെങ്കിലും പിന്നെ പിന്നെ കളി കാര്യമായി. വീട്ടിനുള്ളിലാണെങ്കിലും അടച്ചിട്ട ജീവിതം എന്ന് പറയാൻ കഴിയില്ല .വീട്ടിലിരിപ്പാണെങ്കിലും ഇടക്കൊക്കെ എന്തെങ്കിലും നിസ്സാര കാര്യങ്ങളിൽ ഒരു അഴിച്ചുവിട്ട ആടിനെപ്പോലെ നട്ടം തിരിയുകയാണ് മനുഷ്യർ.പോലീസിന്റെ വലയിൽ വീഴുന്നവർ പറയുന്ന ന്യായങ്ങൾ അതിഗംഭീരം.

.

കൈ കഴുകാൻ റോഡിലേക്ക് ഇറങ്ങുന്നവർ വരെ നമ്മുടെ ചുറ്റുമുണ്ട് .മാനവ രാശിയുടെ സുരക്ഷക്കായി നാം ഇതെല്ലാം ശീലിച്ചേ മതിയാവു .പ്രധാനമന്ത്രി മുഖ്യമന്ത്രി എന്നിവരാണ് ഇ സാഹചര്യത്തിലെ നമ്മുടെ രക്ഷാധികാരികൾ .അവർ പറയുന്നത് അനുസരിക്കാൻ കഴിയാത്ത മഹത് വ്യക്‌തികളും നമ്മുടെ ചുറ്റിലും ഉണ്ട്. രോഗത്തെ സംബന്ധിച്ച ഈ നിയന്ത്രണം കർശനമാണെങ്കിലും ഇതാണ് ഒരേ ഒരു പ്രതിവിധി .നമ്മുടെ സുരക്ഷക്കായി നെട്ടോട്ടം തിരിയുന്ന പൊലീസുകാർക്കു നമ്മോട് ഒന്നേ പറയാനുള്ളു."ജാഗ്രത.... .വണ്ടിയുമായി പുറത്തിറങ്ങുമ്പോൾ പിടിക്കാൻ കഴിവില്ലാത്തത് കൊണ്ടല്ല.അത് ചിലപ്പോൾ അപകടത്തിലേക്ക് നയിക്കാം .നമുക്കായി വീട്ടിൽ കാത്തിരിക്കുന്നവർ ഒരു നിമിഷം പോലും വിഷമിക്കരുത് എന്ന ബോധ്യം അവരുടെ മനസ്സിലുണ്ട് .നമ്മുടെ ജാഗ്രത കുറവുമൂലം രോഗം പിടിപെട്ടാൽ നമുക്ക് നമ്മുടെ അച്ഛനെയോ അമ്മയെയോ മക്കളെയോ ആരെയും കാണാൻ കഴിയില്ല .രോഗം മാറിയാൽ മാത്രം നമ്മുടെ വീടുകളിലേക്ക് തിരിച്ചുവരാം. അല്ലാത്തപക്ഷം മരണപ്പെട്ടാൽ അവരെ ഒന്ന് കാണാൻ പോലും കഴിയില്ല .അതുകൊണ്ട് ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം വീട്ടിൽ തന്നെ കഴയുക .സുരക്ഷ ഉറപ്പാക്കുക .

                               #sᴛᴀʏ ʜᴏᴍᴇ       #sᴛᴀʏ sᴀғᴇ
അശ്വിൻ എ എസ്
IX B സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം