സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണയും ഇന്ത്യയും

22:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയും ഇന്ത്യയും | color= 3 }} ലോകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും ഇന്ത്യയും

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ്-19 അഥവാ കൊറോണ വൈറസ് മൂലമുണ്ടായ രോഗം ലോകം മുഴുവനും വ്യാപിച്ചു. ഇന്ത്യയെയും ഈ രോഗം കൈയേറി. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ 2019 ഡിസംബർ മാസത്തിൽ ആദ്യ കൊറോണ രോഗം റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഒരു അയൽരാജ്യമാണ് ഇന്ത്യ. എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗം സ്ഥിരീകിരിച്ചത് രണ്ടുമാസത്തിനുശേഷമാണ്. അത്രയും സുരക്ഷ ഇന്ത്യ കൈവരിച്ചു എന്നതിന് തെളിവാണിത്.

ഇന്ത്യയിൽ കൊവിഡ് ആദ്യം സ്ഥിരീ കരിച്ചത് മാർച്ച് രണ്ടിനാണ്. അതിനുശേഷമുള്ള 28 ദിവസ കണക്ക് നോക്കുമ്പോൾ 1000 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്തു. ഏപ്രിൽ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അത് 6000 ത്തിന് മുകളിലായി. വികസിത രാജ്യങ്ങളായ യൂറോപ്പിലും അമേരിക്കയിലും ക്രമാതീതമായി രോഗബാധിതർ ഉണ്ടാകുന്നു. അവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ രോഗബാധിതർ കുറവാണ്. ഇന്ത്യയിലെ ഓരോ ജനതയും കൊറോണയ്ക്കെതിരെ പൊരുതുന്നു. ഇന്ത്യൻ സർക്കാർ, പൗരന്മാർ, ആരോഗ്യ സംഘടന കൾ, ജനങ്ങൾ ഏവരും ചേർന്ന് കൊവിഡിനെതിരെ പൊരുതുന്നു. പ്രതിരോധിക്കും വിജയിക്കും എന്ന വിശ്വാസത്തോടെ. മറ്റുള്ള രാജ്യങ്ങളിൽ മരണം 1000 ത്തിന് മുകളിൽ ഉയരുമ്പോൾ ഇന്ത്യയിൽ ഇതുവരെ 206 മരണമേ സംഭവിച്ചുള്ളു. ഇന്ത്യയ്ക്ക് തന്നിലെ ജനങ്ങളെ കഴിവിന്റെ പരമാവധി ശുശ്രൂഷിച്ച് രോഗ മുക്തരാക്കാൻ സാധിച്ചു എന്നതിന് തെളിവാണിത്. ഇന്ത്യയെന്ന ഈ രാജ്യം കൊവിഡിനെ അഥവാ കൊറോണയെ തോൽപ്പിക്കും എന്ന ആത്മവിശ്വാസം ഇന്ത്യയിലെ ഓരോ ജനതയുടെ ഉള്ളിലും ഉണ്ട്.

ദേവിക എസ്
9G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം