നേർത്തുപെയ്യും ഷവറിന്റെ ചുവട്ടിൽ,വർഷഋതുവിൽ കുളിപ്പിക്കുന്നു ഞാൻ നിന്നെ ഇലകളിൽ മഴയെന്ന പോൽ. പതയാൽ നീറും കണ്ണിൽ അരുതെന്നു ജലധാരകൾ ചുക്കാമണി തോണ്ടക്കളിക്കുന്നു കുസൃതിയാലെൻ കണ്ണുകൾ. കുളിരുതേടിയിറങ്ങുന്നു കണങ്കാലിലെ രോമക്കാടുകൾ. ചെമ്മരിയാടിൻകൂട്ടം മേയുന്ന കൈത്തണ്ടകൾ കാട്ടുഗന്ധങ്ങൾ പൂക്കുന്ന നെഞ്ചിലെ കുന്നിൻ താഴ്വര.ജലവസന്തമുടിപ്പിയ്ക്കും പ്രണയത്തിന്റെയനുഭൂതിയിൽ നൊടിയിലായ് വിരൽത്തുമ്പിൽ കുതിച്ചെത്തുന്നു ഗ്രീഷ്മങ്ങൾ. മഴയേറ്റ ചെമ്പരത്തികൾ ചാഞ്ഞുനിൽക്കുന്ന ചിണ്ടുകൾ കൊലുസഴിഞ്ഞൂർന്നിറങ്ങുന്നു ലജ്ജയാൽ ജലത്തുള്ളികൾ. അകച്ചെണ്ടകൊട്േടിപ്പാടുന്നു പ്രണയത്തിന്റെ കുളക്കോഴകൾ ഷവറിനുതാഴെ വർഷ- ഋതുവിന്നിലത്താളം