വർണ്ണനയ്ക്കതീതയാം ധാത്രിയെ മർത്ത്യർ ചൂഷണം ചെയ്യുന്നു അനന്തരഫലം ഫലമോ .....! പ്രകൃതി രൗദ്രഭാവത്താൽ മഹാപ്രളയം ആക്കി തീർക്കുന്നു ജ്വാലാ മുഖിയാം പ്രകൃതി തൻ വിസ്ഫോടനം , മാനവനെ വൈരൂപ്യത്തിലാക്കി. മർത്ത്യനെ പ്രകൃതിയോടിണക്കാൻ പ്രളയം വഴിയൊരുക്കി പ്രളയമെന്ന മഹാദുരന്തം മാനവർ ഒന്നാണെന്ന പൊരുൾ ഉദ്ബോധിപ്പിച്ചു ഗ്രാമീണതയുടെ നൈർമ്മല്യവും വിശ്വസ്നേഹവുമാണ് ജീവന്ന ടിസ്ഥാനം