ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ മാലിന്യം

മാലിന്യം

ദുർഗന്ധ പൂരിതമന്തരീക്ഷം

ദുർജനങ്ങൾ തൻ മനസുപോലെ

ദുര്യോഗമാകുമീ കാഴ്ച കാണാൻ

ദൂരേക്ക് പോകേണ്ട കാര്യമില്ല.
                                
ആശുപത്രിക്കും പരിസരത്തും

ആരോഗ്യകേന്ദ്രത്തിന് മുന്നിലായും

ഗ്രാമപ്രദേശത്തും നഗരത്തിലും


ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ

അമ്പല മുറ്റത്തു തൻ മുന്നിലും

വിനോദ കേന്ദ്രങ്ങൾ തൻ മുന്നിൽ വരെ

വീഴുന്നു ചവറു കൂമ്പാരങ്ങൾ

തന്നുടെ വീടുകൾ ശുദ്ധമാക്കി

തന്നെയും വയ്ക്കുന്നതെന്തോ ചിലർ



കുളവും പുഴകളും തോടുകളും

കുപ്പ നിറഞ്ഞു കവിഞ്ഞീടുന്നു

ഇളനീർ പോലുള്ള ശുദ്ധജലം

ചെളി മൂടി ആകെ നശിച്ചു പോയി



നഗരസഭയും പൊതുജനവും

നാടിനെ ദുർഗന്ധമാക്കി തീർത്തു

പ്രേശ്നപരിഹാരത്തിനായി

പഠന സംഘം നാട്ടിൽ എത്തിടുന്നു.

നായയും കോഴിയും കാക്കകളും

നാടിനെ ശുദ്ധികരിക്കാനായി

കൂട്ടിയിട്ടൊരു ചപ്പുകൂന

കൂട്ടമായും തട്ടി നിർത്തിയിരുന്നു


മഴ പെയ്തു വെള്ളംമൊഴുകിയെന്നാൽ

മാരക രോഗം പഠർന്നിടുന്നു

ദൈവത്തിൻ സ്വന്തം കേരളത്തിൽ

ദയനീയ മാം ചിത്രങ്ങൾ ഈ വിധവും
 


ഗൗരവ് ശിവ
IX B ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത