ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ജോണിന്റെ ചിറക്

ജോണിന്റെ ചിറക്

ഒരിടത്തൊരിടത്ത് സ്റ്റീഫൻ എന്നൊരാൾ ജീവിച്ചിരുന്നു. അയാൾ പല അത്ഭുത വസ്തുക്കളും ഉണ്ടാകുമായിരുന്നു. അയാൾക്ക് ജോൺ എന്ന് പേരുള്ള ഒരു മകൻ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു നാൾ സ്റ്റീഫൻ രണ്ടു ചിറകുകൾ ഉണ്ടാക്കി. അച്ഛൻ അത് ഇട്ടു പറക്കുന്നത് കണ്ടപ്പോൾ ജോണിനും പറക്കാൻ കൊതിയായി.

അവൻ പറഞ്ഞു." അച്ഛാ എനിക്കും ചിറകുകൾ വേണം". പക്ഷേ അച്ഛൻ സമ്മതിച്ചില്ല." ഇല്ല ജോൺ അത് അപകടകരമാണ്".

പക്ഷേ ജോൺ വാശിപിടിച്ചപ്പോൾ സ്റ്റീഫന് വഴങ്ങേണ്ടിവന്നു. സ്റ്റീഫൻ ജോണിന് ചിറകുകൾ ഉണ്ടാക്കിക്കൊടുത്തു. അവൻ അത് ഇട്ടു ദൂരേക്ക് പറന്നു. പറന്നുപറന്ന് ഒരു കാടിനു മുകളിലെത്തിയപ്പോൾ ജോണിന് തന്റെ നിയന്ത്രണം നഷ്ടമായി. അവൻ താഴേക്ക് വീണു. ഇതു കണ്ടപ്പോൾ അവന്റെ അച്ഛൻ കഴിയുന്നത്ര ആൾക്കാരെ കൂട്ടി കാട്ടിലേക്ക് തിരിച്ചു. പക്ഷി ജോൺ വീണത് ഒരു മരത്തിനു മുകളിൽ ആയിരുന്നു. അതുകൊണ്ട് അവന് ഒന്നും സംഭവിച്ചില്ല. എന്തോ ശബ്ദം കേട്ടപ്പോൾ അവൻ താഴേക്ക് നോക്കി. അതാ കുറേ കൊള്ളക്കാർ! ജോൺ അവർ പറയുന്നത് ശ്രദ്ധിച്ചു കേട്ടു. ഗ്രാമം അപ്രതീക്ഷിതമായി കൊള്ളയടിക്കാൻ ആണ് അവരുടെ പുറപ്പാട്. ജോൺ അവരെ പിന്തുടർന്നു അവരുടെ താവളത്തിൽ എത്തി. അവർ സംസാരിച്ചിരിക്കുമ്പോൾ അവർ കാണാതെ ജോൺ അവരുടെ തോക്കുകളിൽ വെള്ളമൊഴിച്ചു. അവരുടെ കയ്യിൽ ഉണ്ടായിരുന്ന ആയുധങ്ങളെല്ലാം കാട്ടിലേക്ക് വലിച്ചെറിഞ്ഞു. അപ്പോഴേക്കും സ്റ്റീഫനും കൂട്ടരും കാട്ടിൽ എത്തിയിരുന്നു. ജോണിന് അന്വേഷിച്ച് അവർ കൊള്ളക്കാരുടെ താവളത്തിലും എത്തി. കൊള്ളക്കാർ അവരെ കണ്ടതും അവരെ ആക്രമിക്കാൻ ഒരുങ്ങി. പക്ഷേ ആയുധങ്ങൾ കാണുന്നില്ല തോക്ക് ആണെങ്കിൽ പൊട്ടുന്നുമില്ല. ആൾക്കാരെ എല്ലാവരുംകൂടി കൊള്ളക്കാരെ പിടിച്ചുകെട്ടി. അപ്പോൾ ജോണി അച്ഛനോട് പറഞ്ഞു.
" അച്ഛാ, എന്നോട് ക്ഷമിക്കണം. ഞാൻ അച്ഛൻ പറഞ്ഞത് അനുസരിച്ചില്ല. "
അപ്പോൾ സ്റ്റീഫൻ പറഞ്ഞു" സാരമില്ല ജോൺ, നീ കാരണമാണ് ഇത്രയും നാൾ നമ്മെ ശല്യപ്പെടുത്തി കൊണ്ടിരുന്ന ഈ കൊള്ളക്കാരെ നമുക്ക് പിടിക്കാനായത്. പക്ഷേ ഇനി ഇത് ആവർത്തിക്കരുത് കേട്ടോ". <

എല്ലാവരും ജോണിനെയും സ്റ്റീഫനെയും അഭിനന്ദിച്ചു. അവർ വീട്ടിലേക്ക് തിരിച്ചു.

വി.സൂര്യദേവ്
6 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ