സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നിസ്സാരത

21:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിസ്സാരത     

കൊറോണ
സുന്ദരിയാണവൾ
കണ്ടാൽ അഴകേറെയുളളവൾ
ആരും തൊട്ടുനോക്കും
തൊട്ടാൽ ഒട്ടിപ്പിടിക്കും
പിന്നെ പിടിവിടാനാണ് പ്രയാസം
ആളെ വിടില്ലെന്നു മാത്രമല്ല
തൊടുന്നിടത്തെല്ലാം ഒട്ടും
ഒട്ടിയൊട്ടി തൊട്ട്തൊട്ട്
ലോകം മുഴുവനും നേടി
വലയിൽ വീണോരെ പുറത്തെടുക്കാൻ
തത്രപ്പെടുന്നതോ നേതാക്കളും
നിയന്ത്രണങ്ങൾ പിന്നെ ലോക്ക്ഡൗണും
കഷ്ടങ്ങളും നഷ്ടങ്ങളും
എല്ലാം നന്മയ്ക്കായ് മാത്രം
മനുഷ്യനും ജീവനും വേണ്ടി
നിസ്സാരത തിരിച്ചറിയാൻ
ദൈവത്തിലേയ്ക്കുയർത്താൻ
മനുഷ്യചേതനയെ വിണ്ണിലേയ്ക്കുയർത്താൻ
വിണ്ണോളം ഉയർത്താൻ
കാലങ്ങൾ എത്ര ഞാൻ കാത്തിരിയ്ക്കണം


ശ്രീലക്ഷ്മി
8 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത