ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വ്യക്തി ശുചിത്വം...

21:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കൊറോണ കാലത്തെ വ്യക്തി ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തെ വ്യക്തി ശുചിത്വം...

വ്യക്തി ശുചിത്ത്വത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോകുന്നത്. കൊറോണ എന്ന മഹാവിപത്ത് നമ്മുടെ കേരളത്തെ കാർന്നു തിന്നുകയാണ്. കൊറോണ ഒരു ജില്ലയേയോ ഒരു സംസ്ഥാനത്തെയോ അല്ല ബാധിച്ചിരിക്കുന്നത്. ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു. നമ്മൾ ജനങ്ങൾ ഒത്തൊരുമയോടെ നിന്നാൽ മാത്രമേ ഇതിന്റെ പിടിയിൽ നിന്നും നമുക്ക് മോചിതരാകാൻ കഴിയൂ. ഇതിൽ ഏറ്റവും പ്രധാനം വ്യക്തി ശുചിത്വത്തിനാണ്. വ്യക്തി ശുചിത്വത്തിൽ പ്രധാനം ആരോഗ്യത്തിനാണ്. ആരോഗ്യ പരിപാലനം, രോഗ പ്രതിരോധശേഷി കൂടിയാൽ മാത്രമേ നമുക്ക് കൊറോണയെ ഒരുപരിധിവരെയെങ്കിലും അതിജീവിക്കാനാകൂ

   • ധാരാളം പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക.
   •  ഇടയ്ക്കിടെ വെള്ളം കുടിക്കുക.
   • മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
   •  കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
   • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
   • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. 

രോഗബാധയുള്ള ആളുകൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തെറിക്കുന്ന കണങ്ങൾ മറ്റൊരാളിലേക്ക് രോഗം പകരാൻ സാധ്യത ഉണ്ടാകുന്നു. അതിനാൽ രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. പുറത്തിറങ്ങി നടക്കുകയോ ആൾക്കൂട്ടത്തിനിടയിൽ പോകുകയോ ചെയ്താൽ സമ്പർക്കം മുഖേന രോഗം പകരാൻ സാധ്യത ഉണ്ട്.  അതിനാൽ നാം ഓരോരുത്തരും തന്നെ അതീവ ജാഗ്രത പുലർത്തി ശുചിത്വത്തോടെ വീടുകളിൽ കഴിയേണ്ടതാണ്.

അഭിഷേക് എ എൻ
7 ബി ഗവ.എച്ച് എസ് ,അയിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം,
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം