ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം (കവിത)

ശുചിത്വം

കെെ കഴുകാതെ കാൽകഴുകാതെ
വീട്ടിലിരുന്നു ദാസപ്പൻ
പല്ലും വായും ശുചിയാക്കാതെ
പലതും തിന്നു ദാസപ്പൻ
രോഗാണുക്കൾ പയ്യെ പയ്യെ
ദാസപ്പനെ പിടികൂടി
വെെദ്യർ വന്നു പരിശോധിച്ചു
രോഗം പലവിധമാണല്ലോ....
സൂചികുത്താനിടയായി
ആർത്തുകരഞ്ഞു ദാസപ്പൻ
ഓർക്കുക നമ്മൾ സഹപാഠികളേ....
ശുചിത്വമോടെ ജീവിക്കാൻ.
 

ദിയ കെ പി
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത