വർണ്ണചിറകുളള പൂമ്പാറ്റ വർണ്ണം വിതറിയ ചിറകുകൾ വീശി പാറിനടക്കും പൂമ്പാറ്റെ ഉദ്യാനത്തിൻ അരികുകൾതോറും പാറിനടക്കും പൂമ്പാറ്റെ തേൻതുളുമ്പും മലരിന്നരികിൽ പാറിയെത്തും പൂമ്പാറ്റെ വർണചിറകിൻ തേരിലേറി എങ്ങോട്ടാ നീ എങ്ങോട്ടാ ആകാശത്തിൻ മതിലുകളിലേറാൻ കൂട്ടുകൂടി കൂടെവരാം ഞാൻ പൂന്തോട്ടത്തിൽ തേനുണ്ണാൻ കൂട്ടുകൂടി കൂടെവരാം ഞാൻ കുഞ്ഞുമനസ്സിൻ വിരൽതുമ്പിലേറി എങ്ങോട്ടാ നീ എങ്ങോട്ടാ വർണ്ണം വിതറിയ ചിറകുകൾ വീശി പാറിനടക്കും പൂമ്പാറ്റെ ഉദ്യാനത്തിൻ അരികുകൾതോറും പാറിനടക്കും പൂമ്പാറ്റെ.