സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/വേരുകൾ നഷ്ടപ്പെടുത്തുന്നേർ

21:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeters (സംവാദം | സംഭാവനകൾ) ('<big>{{BoxTop1 | തലക്കെട്ട്=വേരുകൾ നഷ്ടപ്പെടുത്തുന്നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വേരുകൾ നഷ്ടപ്പെടുത്തുന്നവർ

ഇത്തവണയും സ്കൂൾ അടച്ചു നാട്ടിലേയ്ക്ക്‌ മടങ്ങുന്ന യാത്രയിലാണ്‌ രാഹുൽ. വീടിൻെ്റ പിൻവശത്ത്‌ നിൽക്കുന്ന തൻറ്റെ പ്രിയപ്പെട്ട അട യ്ക്കാമരം കാണാനുള്ള യാത്രയാണ്‌ ഇതെന്ന്‌ വേണമെങ്കിൽ പറയാം. നെഞ്ചോടു അണച്ചു പിടിച്ചിരിക്കുന്നതുപോലെയാണ്‌ ഭൂമി ഓരോ വൃക്ഷത്തെയും തന്നിലേയ്ക്ക്‌ ചേർത്തു വച്ചിരിക്കുന്നത്‌. ഇനിയുള്ള രണ്ടുമാസം ഭൂമിയുടെ അമ്മയായ മരങ്ങളെയും പ്രത്യേകിച്ച്‌ തൻറ്റെ അടയ്ക്കാമരത്തെയും കാണാമെന്ന സ്വപ്നത്തിലാണ്‌ രാഹുൽ. "ഭൂമിക്ക്‌ വേരുകളിലൂടെ ആയിരിക്കാം ആകാശത്തെ തൊടാനാകുന്നത്‌. ആകാശത്തുനിന്ന്‌ ഇറങ്ങി വന്ന്‌ ഭൂമിയെ തൊടുന്നതു പോലെയാണ്‌ ചില അടയ്ക്കാമരങ്ങളുടെ വേരുകൾ." മുത്തശിയുടെ ഈ വാക്കുകൾ ഒരിക്കൽകൂടി കേൾക്കാൻ രാഹുലിന്‌ തിടുക്കമായി. വയനാട്ടിലെ ഈ അടയ്ക്കാമരമാണ്‌ രാഹുലിൻെ്റ വേനൽക്കാലം ധന്യമാക്കുന്നത്‌. രാവിലെ നേരത്തെ ഉണർന്ന്‌ കുറുവ ദ്വീപിന്‌ സമീപമുള്ള പുഴയിൽ കുളിച്ച്‌ നിരനിരയായി അടയ്ക്കാമരത്തെ ലക്ഷ്യമാക്കിയുള്ള യാത്ര അവൻെ്റ ഓർമ്മകളിൽ കടന്നുകൂടി. അടയ്ക്കാമരത്തിൽ നിന്ന്‌ ഓരോ അടയ്ക്കയും ശേഖരിക്കുമ്പോഴും അതിൻെ്റ ചില്ലകൾ കുലുക്കി ഇലകൾ താഴ്ത്താൻ ഉള്ള മത്സരത്തിൽ വിജയിക്കുമ്പോഴും മറ്റു മരങ്ങൾ അവൻ നൽകുന്ന ആവേശം വളരെ വലുതാണ്‌. അടയ്ക്കാമരത്തിൻെ്റ വേരുകളിൽ ഒളിഞ്ഞിരിക്കുന്നഔഷധമൂല്യവും വളരെ വലുതായിരുന്നു. യാത്രയുടെ ദൂരം കുറയുംതോറും അടയ്ക്കാമരത്തെക്കുറിച്ചുള്ള തൻെ്റ ഓർമ്മകൾ കൂടുന്നതായി അവനു തോന്നി. വേരുകൾ നഷ്ടപ്പെടുന്ന മണ്ഠിന്‌ യാതൊരു ദാക്ഷിണ്യവുമില്ല. അത്തരം വേരുകൾ നഷ്ടപ്പെട്ട മണ്ണിൽ ജീവിച്ച്‌ മടുത്ത രാഹുലിൻെ്റ ഈ മടക്കയാത്ര അതിനാൽത്തന്നെ വളരെ സുപ്രധാനമാണ്‌. അടയ്ക്കാമരത്തെ കണ്ടെത്തിയശേഷം ഒരു കാട്ടിൽ വൃക്ഷമായി ജനിക്കണമെന്ന്‌ രാഹുൽ ഒരു സ്വപ്നം കണ്ടുകൊണ്ടിരുന്നു. എന്നാൽ വീട്ടിലെത്തിയ രാഹുലിനെ സ്വീകരിച്ചത്‌ ഒരു കൂട്ടം മരംവെട്ടുകാരായിരുന്നു. അടയ്ക്കാമരത്തിൻെ്റ വേരുകൾ കൊത്തിയകറ്റാൻ അവർ തയ്യാറാകുകയായിരുന്നു. ഭൂമി തുരന്ന്‌ അടയ്ക്കാമരത്തിൻറ്റെ വേരുകൾ പുറത്തിടുമ്പോൾ ആ വൃക്ഷത്തിൻെ്റ ദയനീയമായ ഒരു നിൽപ്പുണ്ട് ആ നിൽപ്പുകണ്ട്‌ രാഹുൽ സ്തംഭിച്ചുപോയി. തൻെ്റ ചുറ്റിനും തന്നോടൊപ്പം വളർന്നുവന്ന കൂട്ടുകാരെയെല്ലാം അവസാനമായി ഒരു നോക്കു കണ്ടു. ഒടുവിൽ വേരുമറ്റ, ആർത്തലച്ച്‌ അത്‌ മണ്ണിലേയ്ക്ക്‌ പതിച്ചു. ആഗോളതാപനത്തിൻറ്റെയും പ്രകൃതിക്ഷോഭത്തിൻറ്റെയുമൊക്കെ മുന്നറിയിപ്പാണ്‌ ഈ പതനം എന്ന്‌ ഓർമ്മിപ്പിച്ച്‌ ആ വൃക്ഷം തൻെ്റ വേരുകളെ നഷ്ടപ്പെടുത്തി. നാളെ രാഹുലും ആ കാട്ടിലെ വൃക്ഷമായി ജനിക്കാം. വെട്ടിയകറ്റിയാലും പുതുനാമ്പുകളോടെ പുനർജനിക്കുന്ന വൃക്ഷം മനുഷ്യർ വയ്ക്കുന്ന കാട്ടുതീയിൽനിന്നുപോലും പുനർജനിക്കുന്നു.

Sandra K R
7 സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ