ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ഞങ്ങളുടെ പൂന്തോട്ടം

21:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞങ്ങളുടെ പൂന്തോട്ടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങളുടെ പൂന്തോട്ടം

പണ്ട് പണ്ട് ഒരിടത്ത് ഒരു കുടുംബം താമസിച്ചിരുന്നു. അവിടെ ഒരു കുട്ടി ഉണ്ടായിരുന്നു അവളുടെ പേര് കുഞ്ഞാറ്റ എന്നാണ്. അവളുടെ വീട്ടിൽ അച്ഛനും അമ്മയും മുത്തശ്ശിയും ചെറിയച്ഛനും ചെറിയമ്മയും ഉണ്ടായിരുന്നു. അവർക്ക് ഇരട്ടക്കുട്ടികളാണ് ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും.

      മഹാ കുസൃതിക്കാരനാണ് ആൺകുട്ടി പെൺകുട്ടി കുഞ്ഞാറ്റ യുടെ കൂടെ തന്നെയാണ്, അവളുടെ വീട് എപ്പോഴും മാറാലകൾ അടിച്ച് വൃത്തിയാക്കും.  അവളുടെ വീടിന് ചുറ്റിലുമായി കുറേ തരം ചെടികളും പൂക്കളുമുണ്ട്. അവൾ രാവിലെ എഴുന്നേറ്റ് എല്ലാ ചെടികൾക്കും വെള്ളം നനയ്ക്കും. എപ്പോഴും ഓരോ ചെടിയിലെ പൂവും നോക്കും. അമ്മേ ഇതിൽ വിരിഞ്ഞ പൂവിന്റെ കളർ കണ്ടോ ഓരോ ദിവസം ഓരോ തരം പൂവായിരിക്കും വിരിയുക. 
         
                 അങ്ങനെയിരിക്കെ കുസൃതിക്കാരനായവൻ അതിൽ നിന്ന് പൂ പറിച്ചു. അവൾ അത് 'അവളുടെ അമ്മയോട് പറഞ്ഞു. അവൾ പൊന്നുപോലെ നോക്കുന്ന ചെടിയായിരുന്നത് കൊണ്ട് അവൾക്ക് ദേഷ്യം വന്നു. അവളുടെ അമ്മ കുട്ടികളോട് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. "ഇത് നിങ്ങളുടെയും ചെടിയാണ് ഒരു ചട്ടിയിൽ നീയും ഒരു ചെടി നട്ട് വളർത്തു അതിലും പൂ വിരിയും ".അവൻ ചെടി നട്ട് പൂ വിരിഞ്ഞു അത് കണ്ട് അവന്റെ സഹോദരിക്കും ചെടി നടണമെന്ന് തോന്നി. അവളും ചെടി നട്ടു അതിലും പൂ വിരിഞ്ഞു.... അത് കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി ഇപ്പോൾ എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും'....
ഹൃദ്യ. ടി
4.A ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ