എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ഷീനയും റീനയും

21:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഷീനയും റീനയും | color= 4 }} ഒരിടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഷീനയും റീനയും


ഒരിടത്തൊരു ഗ്രാമത്തിൽ ഒരു കൊച്ചു വീട്ടിൽ രണ്ടു പെൺകുട്ടികളും അവരുടെ അച്ഛനും അമ്മയും താമസിച്ചിരുന്നു. അതിൽ ഒരു കുട്ടിയുടെ പേര് ഷീനയും രണ്ടാമത്തെ കുട്ടിയുടെ പേര് റീനയും എന്നായിരന്നു ഷീന നല്ല കുട്ടിയായിരുന്നു. റീനയ്ക്കാണെങ്കിലോ കുറച്ചൊക്കെ കുസൃതിയും ഉണ്ടായിരുന്നു.അവർ രണ്ടു പേരും എപ്പോഴും വഴക്ക് വഴക്ക് കൂടുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോൾ രണ്ടു കവറിലായി രണ്ടു ജോഡി പുതിയവസ്ത്രങ്ങൾ വാങ്ങി വരുകയും അത് അമ്മയെ ഏല്പിച്ച് രണ്ടു മക്കൾക്ക് അമ്മ നൽകുകയും ചെയ്തു. ഷീനയ്ക്കും റീനയ്ക്കും സന്തോഷമായി.ഷീനയും റീനയും അവരവരുടെ മുറികളിൽ പോവുകയു ചെയ്തു.അപ്പോൾ റീന വിചാരിച്ചു അച്ഛൻ മേടിച്ചു തന്ന പുതിയ വസ്ത്രം ഞാൻ മാത്രം ഇട്ടാൽ മതി അവൾ ഷീന അറിയാതെ റൂമിൽ കയറി വസ്ത്രം മറ്റൊരിടത്തായി ഒളിച്ചു വച്ചു. ഷീന വസ്ത്രം എല്ലായിടത്തും തിരഞ്ഞു നോക്കി കാണാതെ അമ്മയോടു പറഞ്ഞു. അമ്മ റീനയെ വിളിച്ചു വരുത്തി ചോദിച്ചു. മോളെ ഷീനയുടെ വസ്ത്രം കണ്ടോ എന്ന് അവൾ അറിയില്ലെന്നു കള്ളം പറഞ്ഞു. നീ ഏവിടെയെങ്കിലും വച്ചു കാണുമെന്നും വെറുതെ റീനയെ കുറ്റം പറയേണ്ട എന്ന് അമ്മ പറഞ്ഞു. അമ്മ ഷീനയെ വഴക്കു പറഞ്ഞു. പിന്നെ അമ്മയ്ക്കു മനസ്സിലായി ഷീനയല്ലാ റീനയാണ് ഷീനയുടെ വസ്ത്രം എടുത്ത് എന്ന് ഷീനയെ വഴക്കു പറഞ്ഞതോർത്ത് അമ്മ വിഷമിച്ചു.

ഗുണപാഠം.എടുത്തു ചാട്ടം ആപത്ത്

അനശ്വര എസ്
5 C എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ