വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ കൊറോണ ഓണപ്പാട്ട്

കൊറോണ ഓണപ്പാട്ട്

കൊറോണ നാട് വാണീടും കാലം ....
മാനുഷ്യനെങ്ങുമേ നല്ലതല്ല

 തിക്കും തിരക്കും ബഹളം ഇല്ല
 വാഹനാപകടം തീരെയില്ല

വട്ടം കൂടാനും കുടിച്ചിടാനും
 നാട്ടിൻ പുറങ്ങളിൽ ആരുമില്ല

 ജങ്ക ഫുഡ് ഉണ്ണുന്നചങ്കുകൾക്ക്
 കഞ്ഞി കുടിച്ചാലും സാരമില്ല.'

 കല്ലെറിയാൻ റോഡിൽ ജാഥ ഇല്ല ....

കല്യാണ ത്തിൽ പോലും ജാഡ ഇല്ല..

 നേരമില്ലന്നുള്ള പരാതി ഇല്ല....
ആരുമില്ലെന്നുള്ള തോന്നലില്ല...
 
 എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും ....

എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
 നന്നായി നമ്മള് ജയം വരിക്കും......
 

റംസാൻ എം
5A വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത