ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/അഹങ്കാരത്തിന്റെ ഫലം ആപത്ത്

അഹങ്കാരത്തിന്റെ ഫലം ആപത്ത്

പഞ്ചമി കാട്ടിലെ മൃഗങ്ങങ്ങെല്ലാം ആകെ സംശയത്തിലാണ്. എന്നും വിറകു വെട്ടാൻ വരുന്ന ദാമു എവിടെപ്പോയി. നായാട്ടിനു വരുന്ന മുത്തുവിനെയും കാണാനില്ല. മൃഗങ്ങൾക്ക് സംശയം. എന്നും തങ്ങളെ ദ്രോഹിക്കാൻ കാട്ടിലേക്കെത്തുന്നവരായിരുന്നു ദാമുവും മുത്തുവും. തങ്ങളുടെ കുറെ കൂട്ടുകാരായ മൃഗങ്ങളെയും മരങ്ങളെയും കൊന്നവരണ് ദാമുവും മുത്തുവും. അവർ വരാത്തത് കൊണ്ട് മൃഗങ്ങളെല്ലാം സന്തോഷത്തിൽ ആണെങ്കിലും അവർക്ക് എന്ത് പറ്റിയെന്നു അറിയാൻ അവർ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ശത്രുക്കൾ ആണെങ്കിലും ആപത്തിൽ പെടുന്നവരെ സഹായിക്കണം എന്നതാണ് കാട്ടിലെ നിയമം. നാട്ടിലും പുറത്തെങ്ങും ആരെയും കാണാനില്ല. റോഡ്‌, ചന്ത, എല്ലാം വിജനം. ഒടുവിൽ അവർക്ക് ആ സത്യം മനസ്സിലായി. നാട്ടിലെങ്ങും കോവിഡ് എന്ന പകർച്ചവ്യാധി വ്യാപിച്ചിരിക്കുന്നു. തങ്ങളെ ദ്രോഹിച്ച ദാമുവിനും മുത്തുവിനും കോവിഡ് ബാധിച്ചിരിക്കുവാണ്. അഹങ്കരിച്ചു നടന്ന ദാമുവിനും മുത്തിവിനും ആപത്ത് സംഭവിച്ചിരിക്കുന്നു. കാട്ടിലെ മൃഗങ്ങളെയെല്ലാം ദ്രോഹിച്ചിട്ടും തങ്ങൾക്ക് ആപത്ത് വന്നപ്പോൾ തങ്ങളെ കാണുവാൻ അവർ വന്നത് കണ്ട് ദാമുവിനും മുത്തുവിനും സന്തോഷം ആയി. ഇനി ഒരിക്കലും കാട്ടിലെ ജീവജാലങ്ങളെ ദ്രോഹിക്കുവനായി അവർ കാട്ടിലേക്ക് ഇല്ലെന്ന് മൃഗങ്ങൾക്ക് വാക്ക് കൊടുത്തു. മൃഗങ്ങൾ സന്തോഷത്തോടെ കാട്ടിലേക്ക് മടങ്ങി. ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. നമ്മൾ പരസ്പര സ്നേഹത്തോടെ കഴിയണം എന്ന് ഈ കഥ നമ്മുക്ക് കാണിച്ച് തരുന്നു.

ലക്ഷ്മിപ്രിയ
3 A ഗവ.യൂ.പി.എസ്സ്.പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ