ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ ശുചിത്വം

21:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

അങ്ങ് ദൂരെ ഒരു പട്ടണത്തിൽ ഒരുപാട് ജനങ്ങൾ തിങ്ങിപാർത്തിരുന്നു. പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും എന്നുമവർ പട്ടണത്തിൻെറ നടുവിൽ ഒരു മൂലക്കിടുമായിരുന്നു. അതുവഴി കുറച്ച്കുട്ടികൾ നടന്ന് പോവുകയായിരുന്നു. അപ്പോൾ ഈ കുട്ടിക‍ൾ ആ കാഴ്ച കണ്ടു. ആ മാലിന്യങ്ങൾ അവിടെ നിന്നും മാറ്റി അവിടം വൃത്തിയാക്കാൻ അവർ തീരുമാനിച്ചു. അടുത്ത ദിവസം കുട്ടികൾ അവിടെ വന്ന് ആ മാലിന്യങ്ങൾ വൃത്തിയാക്കാൻ തുടങ്ങി. അപ്പോഴാണ് മുതിർന്നവർ ആ കാഴ്ച കണ്ടത്. അവർ ചോദിച്ചു, എന്താ കുട്ടികളെ നിങ്ങളീ ചെയ്യുന്നത്. അപ്പോൾ കുട്ടികൾ പറഞ്ഞു, ഇവിടം വൃത്തിയാക്കിയില്ലെങ്കിൽ ഈ മാലിന്യങ്ങൾ കെട്ടികിടന്ന് ഇതിൽ കൊതുക് മുട്ടയിട്ട് പെരുകും. ഇതിൽ വന്നിരിക്കുന്ന ഈച്ചയും കൊതുകും നമ്മുടെ ശരീരത്തിലും ആഹാരസാധനങ്ങളിലും വന്നിരിക്കും. അതുമൂലം ഇവിടെയുള്ളവർക്ക് അസുഖങ്ങൾ വന്നേക്കാം. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടം വൃത്തിയാക്കണം. ഇത് കേട്ട നാട്ടുകാർ കുട്ടികളുടെ കൂടെ ചേർന്ന് ആ മാലിന്യ‍ങ്ങൾ അവിടന്ന് നീക്കം ചെയ്തു. എന്നിട്ട് അവർ കുട്ടികളോട് പറ‍ഞ്ഞു : മക്കളെ ഇനിയൊരിക്കലും ഞങ്ങൾ പൊതുസ്ഥലത്ത് മാലിന്യങ്ങൾ ഇടില്ല. ഇത് കേട്ട് കുട്ടികൾക്ക് സന്തോഷമായി .

അനന്തകൃഷ്ണൻ
3B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ