ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ ചോറൂണ്

20:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചോറൂണ്

തൊടിയിലെ മാങ്കൊമ്പിൽ ഒത്തിരി കാക്കകൾ
കലപില കലപില ഒച്ചവച്ചു
 തത്തയും മൈനയും കൂട്ടുകാരുമൊത്ത്
കാര്യമറിഞ്ഞീടാൻ വന്നുചേർന്നു
കുഞ്ഞനാം കാക്കയ്ക്ക് ചോറൂണ് നൽകുവാൻ.
കൂടിയതാണത്രേ കാക സംഘം
തത്തയും മൈനയും നാണിച്ചു പോയി
സദ്യ വിളിക്കാതെ വന്നതോർത്ത്
എന്തിനി ചെയ്യും എന്നായി പരസ്പരം
നൽകിടാം സമ്മാനം ഒന്ന് വേഗം
നല്ലൊരു പാഠം പഠിച്ചതിനാൽ
അവർ പോകരുതെങ്ങും വിളിച്ചിടാതെ

അഫീഫP A
3A ജി എഫ് യു പി എസ് കടപ്പുറം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത