കുഞ്ഞിക്കുരുവി കുഞ്ഞുകുരുവി എന്നോടൊപ്പം വാ നീ... പൂമരക്കൊമ്പിൽ ഊഞ്ഞാലാടാം പൂന്തേനുണ്ട് നടക്കാം.. പച്ചപ്പട്ടു വിരിച്ചോരു പാടത്ത് പാട്ടും പാടി നടക്കാം... മാമ്പഴമൊത്തിരി തിന്നിടാം മാനത്ത് പാറി കളിച്ചിടാം... മഞ്ചാടികാട്ടിലെ കുഞ്ഞുമരത്തിൽ കൂടൊന്നു കൂട്ടാൻ കൂടാല്ലോ... കുഞ്ഞിക്കുരുവി കുഞ്ഞുക്കുരുവി എന്നോടൊപ്പം വാ നീ...