ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ തത്ത്വമസി

19:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghswestkadungalloor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്ത്വമസി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്ത്വമസി


നിന്നിലേക്കെത്തുവാൻ ദൂരമെത്ര നീ
യന്ന്യയല്ലെന്നതറിഞ്ഞു കൊൾക
മങ്ങിയാജാലകച്ചില്ലയിൽ നിൻമുഖം
മങ്ങിയതായി നീ കണ്ടീടിലും

നിന്നിൽ നിറയുന്ന ജ്വാലയെ കാൺകിലോ
ചുണ്ടിൽ നിറയുന്ന മന്ദഹാസം
ആ മന്ദഹാസമാണെന്നും നിൻ വഴികളിൽ
വിജയപുഷ്പങ്ങൾ വിതറിടുക

തത്ത്വമസിയെന്ന മന്ത്രമറിഞ്ഞു നിൻ
ചിത്തം നിറഞ്ഞു നീ മുക്തി നേടും
ചിത്തത്തിൻ ശ്രദ്ധയില്ലാതെന്തു ശുദ്ധിയെ-
ന്നൊരുനല്ല തത്ത്വമറിഞ്ഞുകൊൾക

തൻ പ്രാണനോട് നീയെന്നും പറയുക
നീയെത്ര ധന്യയിന്നെന്നുമിന്നും
എന്തു നീ ചൊല്ലേണ്ടു എന്നുകരുത്തേണ്ട
ഹൃത്തിൽ നിന്നൊഴുകട്ടെ വാക്കുകളും

കർമഫലങ്ങളെ നീ തിരഞ്ഞിടേണ്ട
അത് നിന്റെ കൂടെയായ് എന്നുമുണ്ട്
നാവിൻ കടിഞ്ഞാൺ മുറുകെപ്പിടിക്കുക
നല്ലതുമാത്രമായി ചൊല്ലീടുവാൻ

തിരയേണ്ട നീയെന്നും മണ്ണിലും വിണ്ണിലും
നിന്നിൽ നിറയുന്ന ഊർജ്ജകണം
നിന്നെയറിയുക നിന്നെയറിയുക
നിന്നിലേക്കെത്തുവാൻ നീയറിയൂ

 

സീമ വി നായർ
HST Physical science ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത