സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/മഴ

19:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ഉച്ച നേരത്തൊരു കൊച്ചുമയക്കത്തിൽ
പിച്ച വച്ചെത്തിയ കാർമുകിലെ
തല്ലിച്ചിതറുമോ ചില്ലുകണക്കെയെൻ
മുന്നിൽ ഉന്മാദിനിയായി പൊഴിഞ്ഞു
പൂക്കുന്ന തൈമാവിൻ ചില്ലുകളും
നിരന്നാടുന്ന കൈതോല കൂട്ടങ്ങളും
       
കാറ്റിൽ ചാഞ്ചാടിയാടും വയൽപ്പൂക്കളും
മഴപ്പെണ്ണിന്റെ കുളിരേറ്റു വാങ്ങുന്നുവോ
പുഴയാലെ ഓളങ്ങൾ അണയുന്നുവോ
മല മുകളിലെ ഉറവയോടിടുന്നുവോ
നിന്റെ സ്മൃതിഗീതം അലകളായി തഴുകിടുമ്പോൾ
എന്റെ ശതകാല സ്മരണകൾ ഉണരുന്നിതാ
മഴയൊരു ഗീതമാകു എൻ മാനമൊരു
മയിലായി ആടുന്നുവോ
നീളുന്ന ചെമ്മൺപാതകളിൽ
മഴ നീരു നുഴയുന്ന നാഗത്തെ പോൽ
ദൂരെ മഴ നീരു നുഴയുന്ന നാഗത്തെ പോൽ

അമീൻ ഷെമീർ
3 സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത