എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/പരിസ്ഥിതി

19:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയെ പരിപാലിക്കാം .....

ജുൺ-5 ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചരിക്കുന്നു.ഈ അമ്മയാകുന്ന ഭുമിയെ നമ്മൾ സംരക്ഷിക്കുകയും,പരിപാലിക്കുകയും ചെയ്യേണ്ട ദിനമാണ് ആ ദിവസം. മാത്രമല്ല നാം എന്നും സംരക്ഷിക്കുക തന്നെ വേണം.നമ്മൾ മനുഷ്യർ എത്ര‍ത്തോളം അഹങ്കരിക്കുകയും പ്രകൃതിയെ മുറിവേൽപ്പിക്കുകയും ചെയ്യുമോ അതിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും.പ്രകൃതി എന്നും നമ്മുക്ക് ഒരു പാഠമാണ്.നമ്മൾ നിത്യജീവിതത്തിൽ എത്രത്തോളം നന്മകളും,തിന്മകളും ചെയ്യുന്നു എന്നത് ഒരു കണക്കാണ്.നമുക്ക് ഏറെക്കുറെ പാഠം പ്രകൃതിയിൽ നിന്നു തന്നെ പഠിക്കാം. ഉദാഹരണത്തിന് ഒരു പൂമ്പാറ്റ തന്റെ ലക്ഷ്യമാകുന്ന തേൻ നുകരാൻ പൂവിനു ചുറ്റും പാറി നടക്കും.തേൻ കുടിച്ചു കഴിഞ്ഞാൽ അത് അതിന്റെ വഴിക്കു പോകും.അത് തന്നെയാണ് ജീവിതത്തിലും. നാം ഒരിക്കലും പ്രലോഭനങ്ങളിൽ അക‍പ്പെടരുത്.ന്യായമായിട്ടും അന്യായമായിട്ടും പ്രകൃതിയുടെ ഭാഗങ്ങൾ നമ്മൾ നശിപ്പിച്ചിട്ടുണ്ട്.ഉദാഹരണത്തിന്-മണലൂറ്റൽ,പാറഇടിക്കൽ,കുന്നുനികത്തൽ,മരം മുറിക്കൽ എന്നിങ്ങനെ പ്രകൃതിക്കു ദോഷമാക്കുന്ന കാര്യങ്ങളാണ് മനുഷ്യരാകുന്ന നാം ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാം മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ പ്രതീക്ഷ........................മലിനീകരണത്തിനും വനനശീകരണത്തിനും എതിരായി പ്രവർത്തിക്കുകയാണ് പരിസ്ഥിതിക്ക് സ്ഥിരത ഉറപ്പാക്കാനുളള ഒരു മാ൪ഗ്ഗം. മനുഷൃൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവ൪ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെനിലനിൽപ്പ് അപകടത്തിലാകുന്നു.അതുകൊണ്ട് നമുക്ക് ഒരുമിക്കാം കൂട്ടുകാരെ,നല്ലൊരു ഭൂമിക്കായ് പ്രയത്നിക്കാം......!

രഞ്ജിനി ആർ എസ്
7 A എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം