19:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാo നമുക്ക് ഈ ദുരന്തത്തിൻ
അലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കി ടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അൽപകാലം അകത്ത് ഇരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്ന ഒരു ജീവൻ അല്ല
ഒരു ജനതയെ തന്നെയത്രെ
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചു ഇടാം ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറി ടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി