ഗവ. എൽ പി എസ് മങ്കാട്/അക്ഷരവൃക്ഷം/വീണ്ടുവിചാരം

19:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീണ്ടുവിചാരം


കൊറോണക്കാലം വന്നപ്പോൾ
മനുഷ്യരെല്ലാരുമൊന്നുപോലെ
മാസ്കിട്ടു നടക്കുന്ന മർത്യരെല്ലാം
കാണാനോ എല്ലാരുമൊന്നുപോലെ
അന്തരീക്ഷത്തിലോ പുകയതില്ലാ
പുഴകളിലോ മലിനീകരണമില്ലാ
റോഡുകളിൽ ട്രാഫിക്കുമില്ലാ
സമയത്തിനൊട്ടും വിലയുമില്ലാ
അഹങ്കാരം കൊണ്ടെന്തെല്ലാം ചെയ്തു നമ്മൾ
ഈയഹങ്കാരത്തിനു മറുപടിയായ്
എത്തിയതാവാമീ കുഞ്ഞു വൈറസ്
ഇനിയൊരല്പം കാത്തിരിക്കാം
നന്നാവാനായി പരിശ്രമിക്കാം

സന്ധ്യ
4, ഗവ. എൽ പി എസ് മങ്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത