ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/സ്വപ്ന ജാലകം

18:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്വപ്ന ജാലകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്ന ജാലകം

ജിവിതത്തിൽ ചിലതുണ്ട് നടക്കുന്നതും നടക്കാത്തതുമായ ഒരു പാട് കാര്യങ്ങൾ കാണുവാൻ സാധിക്കുന്ന ഒരു സ്വപ്നജാലകം. സന്തോഷമേകുന്നതും, പേടിപ്പിക്കുന്നതും, സങ്കടമേകുന്നതുമായ ഒത്തിരി സ്വപ്നങ്ങൾ .ചിലപ്പോൾ ചിലത് നമ്മൾ വിട്ടു കളയാറുമുണ്ട്. എന്നും നമുക്ക് കൂട്ടുണ്ടാകുന്നത് ഇത്തരം ചില സ്വപ്നങ്ങളാണ് .
ഭംഗിയേറിയ ഒരു പൂന്തോട്ടം, പേരറിയാത്തതും അറിയുന്നതുമായ ഒത്തിരി പുഷ്പങ്ങൾ. വസന്തം പരത്തുന്ന പൂക്കൾ,വർണ്ണ ശഭളമായ കാഴ്ചകൾ, ചിത്രശലഭങ്ങളുടെ ഒരു പൂന്തോട്ടം, കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ ,വിവിധ വർണ്ണത്തിലുള്ള ഇലകളുള്ള ഏറെ മരങ്ങൾ, മരച്ചില്ലകളിൽ ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, ഒത്തിരി കിളിക്കൂടുകൾ , പക്ഷികളുടെ സ്വരമാധുര്യം ചെവിയിൽ എപ്പോഴും മുഴങ്ങി കേൾക്കും. പെട്ടെന്നാണ് അവൾ കണ്ണു തുറന്നത്. സ്വപ്ന ജാലകം വീണ്ടും അടച്ചു പൂട്ടി അവൾ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കടന്ന് ചെന്നു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് തന്റെ കണ്ണിന് കുളിർമ്മയേകിയ ആ കാഴ്ച്ച ഒരു സ്വപ്നമായിരുന്നു എന്ന്. സ്വപ്നം കാണാൻ ഏറേ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അതുപോലെ അവൾക്കും ഇഷ്ടമായിരുന്നു. പിന്നേ വീട്ടുകാരോടും, കൂട്ടുകാരോടുമൊക്കെ വിശദമായി പറഞ്ഞു തന്റെ സ്വപ്നത്തേ പ്രദർശിപ്പിക്കുവാനാണ് തിടുക്കം. തന്റെ സന്തോഷം മറ്റുള്ളവരായി പങ്കിടാനുള്ള ധിറുതി. അവളോട് നിനക്ക് എന്തു ചെയ്യാനാണ് ഏറെ ഇഷ്ടം എന്നു ചോദിച്ചാൽ അവൾ പറയും ഉറങ്ങാൻ.............
സ്വപ്ന ജാലകം തുറന്ന് ആ സുന്ദരമായ ലോകത്തക്ക് കടന്നു ചെല്ലാൻ ....
പക്ഷെ അവളുടെ അമ്മക്കും അച്ഛനും അതത്ര രസിച്ചില്ല .പഠന കാര്യങ്ങളിൽ പോലും ശ്രദ്ധയില്ലാതെ ഉറക്ക ജീവിയായി മാറിയിരിക്കുന്നു അവൾ. തന്റെ സ്വപ്നക്കളെ കഥയാക്കി കൊച്ചു പുസ്തകത്തിൽ എഴുതുമായിരുന്നു അവൾ. അതും ആർക്കും ഇഷ്ടമായിരുന്നില്ല. ആരെല്ലാം അടിച്ചമർത്തിയാലും അവൾ തന്റെ ജോലി തന്നെ തുടർന്നു .പത്താം ക്ലാസിൽ തോറ്റതോടു കൂടി അവളുടെ അച്ചൻ അവളുടെ പഠിപ്പവസാനിപ്പിച്ചു. അവളുടെ അച്ചൻ അവളോട് മിണ്ടാതേയായി വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയായി. എന്നാലും അവൾ തന്റെ സ്വപ്നങ്ങളെ സുഹ്യത്തുക്കളാക്കി. ജീവിതത്തിൽ ഒന്നും നേടണമെന്ന് അവൾക്കുണ്ടായിരുന്നില്ല. ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അവൾക്ക് 18 വയസ്സ് തികയാൻ ഉള്ള പിറന്നാൾ അടുത്തു . അവളുടെ അച്ചന്റെ വലിയ ആഗ്രഹമായിരുന്നു അവളെ ഡോക്ടർ ആക്കാൻ. പക്ഷേ തന്റെ മകളെ കൊണ്ട് അത് സാധിച്ചു തരാൻ കഴിയില്ല.അതിൽ അദ്ദേഹത്തിന് അവളോട് വലിയ അമർഷമുണ്ടായിരുന്നു. മകളെ കെട്ടിച്ചു വിടാനായിരുന്നു അദ്ദേഹത്തിന്റെ തിരുമാനം. 18 വയസ്സ് തികഞ്ഞതിന് പിറ്റേ ദിവസം അവൾക്ക് വേണ്ടി ഒരു ചെറുക്കനെ കണ്ടെത്താൻ ബ്രോക്കറേ ഏൽപ്പിച്ചു. മകളുടെ സമ്മതം പോലും ചോദിക്കാതെ ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ അവൾക്ക് സങ്കടം സഹിക്കാനായില്ല .അവളെ വീട്ടുകാർ വെറുത്തെങ്കിലും അവൾക്ക് അവരെ വെറുക്കാൻ ആവില്ലായിരുന്നു. അവളുടെ വീട്ടുകാരെ പോലെയായിരുന്നില്ല അവളുടെ ഭർത്താവ്. തന്റെ ആഗ്രഹം എന്തെന്ന് മനസ്സിലാക്കി അയാൾ അവളുടെ കൂടെനിന്നു. അവൾ എഴുതിയ ഓരോ സ്വപ്നങ്ങളും പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചു.അന്നവൾക്ക് മനസ്സിലായി തന്റെ ലക്ഷ്യം കഥാരചന ആണെന്നും താൻ ഒരു കഥാകാരി ആണെന്നും. ജീവിതം മാറി മറിഞ്ഞത് വിവാഹ ശേഷമാണ് .തന്നെ വെറുപ്പോടെ നോക്കിയിരുന്ന അച്ഛൻ തനിക്ക് നൽകിയ വിവാഹ ജീവിതത്തിൽ അച്ഛനോട് എന്നും കടപ്പെട്ടിരുന്നു. അവളുടെ കഥകൾക്ക് ഒത്തിരി പ്രോത്സാഹനങ്ങൾ ലഭിച്ചി രുന്നു. അവൾ മരണം വരെ കഥാരചന തുടർന്നു. ഭർത്താവിന് മുൻപ് തന്നെ അവൾ മരണമടഞ്ഞ് യഥാർത്ഥ സ്വപ്ന ലോകത്തേക്ക് യാത്രയായി. എന്നാലും അവൾ അവളുടെ കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ നിറഞ്ഞു നിന്നു.
തന്റെ ദൃഢപ്രയത്നം കൊണ്ടും തനിക്കു ചുറ്റുമുള്ളവരുടെ പിന്തുണ കൊണ്ടും അവൾ അവളുടെ ലക്ഷ്യം പൂർത്തിയാക്കി.

ശരണ്യ ടി.ജെ
9 A ജി.എച്.എസ്.എസ് ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ