പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി.....
പരിസ്ഥിതി.....
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി കവികൾ ദീർഘദർശനികളാണെന്ന് പറയാറുണ്ട്. ആ ദീർഘദർശനത്തിന്റെ പ്രതിഫലനമാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്. ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ അതിന് പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി ഇന്ന് അല്പാല്പമായി നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന് പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ് എന്നതിൽ തർക്കമില്ല.എന്നാൽ നിലവിലുള്ള ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു പരിസ്ഥിതി എന്നത് മനുഷ്യസൃഷ്ടിയല്ല പകരം ദൈവത്തിന്റെ സൃഷ്ടിയാണ് 'ആ പരിസ്ഥിതിയിൽ മനുഷ്യൻ മാത്രമല്ല ഉള്ളത് 'ഒട്ടനവധി ജീവജാലങ്ങളുണ്ട്. പരിസ്ഥിതിയുടെ ആധാരം സസ്യങ്ങളാണ് .ആ സസ്യങ്ങളും പിന്നെ കാട്ടിലും വീട്ടിലുമായി ജീവിക്കുന്ന ഒട്ടനവധി പക്ഷിമൃഗാദികളും ഭൂമിയിൽ മൂന്നിലൊരു ഭാഗം കരയാണ് ആ കരയിൽ പലയിടങ്ങളിലുമായൊഴുകുന്ന നദിയും തണ്ണീർത്തടവും ഒക്കെ ഈ ഭൂമിയിൽ വസിക്കുന്നവയാണ്. ആധുനീക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ച് കൊണ്ടിരിക്കുകയാണ്.അത് കൂടുതൽ യാന്ത്രികതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. സുഖ സന്തോഷങ്ങൾ പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടിയുയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സാധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി അവൻ അധ.. പതിച്ചു കൊണ്ടിരിക്കുന്നു 'ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേയ്ക്ക് മാറിയിരിക്കുന്നു 'പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേ പശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള വന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു. പാദസ്പർശം ക്ഷമ സ്വമേ' എന്ന ക്ഷമാപണത്തോടെയാണ് പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നത് പോലും ആ വിനയവും ലാളിത്യവും തിരികെ കിട്ടേണ്ടതുണ്ട്. ഈ ലോകത്ത് പ്രകൃതിസംരക്ഷണത്തിനായി സ്വജീവിതം അർപ്പിക്ക അസംഖ്യം ജനങ്ങളുണ്ട്. ഈ ഭൂമി നാളേക്കും എന്നേക്കും എന്ന സങ്കൽപ്പത്തോടെ പ്രവർത്തിക്കുന്ന അവരുടെ യത്നത്തിൽ നമുക്കും പങ്ക്ചേരാം'
|