എൻ പ്രായം യൗവ്വനമായിട്ടും മാലോകർ എന്നെ വൃദ്ധനാക്കി. ജീവനേകിയ ഞാൻ ഇന്ന് ജീവനായി കേഴുന്നു. പാരിൻ വിശപ്പകറ്റിയ വയലേലകൾ എവിടെ പാരിൻ ദാഹമകറ്റിയ തണ്ണീർക്കുടങ്ങൾ എവിടെ മാലിന്യം വലിച്ചെറിയുന്നുവെന്നിൽ മരണത്തിൻ പുഴുവരിക്കുന്നു. കാലമാം ചിത്രത്തിൻ ഇടയിൽപെട്ട് ഞാൻ ഞെരിഞ്ഞമരുന്നു എന്നെ രക്ഷിക്കാനാരുണ്ടിവിടെ സ്നേഹമൂട്ടി വളർത്തിയ മാലോകരേ ..