17:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin32015(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലുമീ വ്യാധിതന്നന്ധകാരം
പുലരുമാ സുദിനത്തിൽ
നേടിടാം ഒരുമതന്നായുധം
കൊണ്ടൊരു ജീവനും നേടിടാം
നാടിനായി.
വിജയത്തിലേക്കുള്ള ദൂരമേറെ
അറിക നാം പോരാട്ടമിനിയുമേറേ
വേണം കരുതലിൻ തീരമാം കൈകളും
കോവിഡാം ഭീതിയെ മായിക്കുവാൻ
ഈ വിരിയും പൂവിതളിൻ മന്ദഹാസം
തോരുമാ കണ്ണീരിൽ മാരിയും
മനസുകൊണ്ടൊന്നകന്നു നിൽക്കാം.
വിജയമാം നൗകയേകി നീങ്ങാം
കൈ കോർത്തു നിൽക്കാം കരുത്തരായി
നാളേയ്ക്കു നാടിന്റെ നന്മയ്ക്കായി
ഒന്നായി മാറുമീ യുദ്ധ ഭൂമിയിൽ
തോൽക്കില്ലാ വിജയികൾ നമ്മൾ തന്നെ.