സ്വാതന്ത്ര്യം
<poem>

പൊന്നായുള്ളോരു നെല്ലു ചിരിക്കും പുത്തൻ പാടം കണ്ടപ്പോൾ മുറുക്കി തുപ്പിയ വെറ്റില ചുണ്ടിൽ തേച്ചോരു പച്ചതത്തമ്മ ഒന്നും നോക്കാതതിവേഗത്തിൽ നെൽകതിർ കൊയ്യാൻ പോയപ്പോൾ പാവം തത്ത പെട്ടു കെണിയിൽ മിണ്ടാൻ പോലും കഴിയാതെ വന്നു വേഗം വേടൻ ചന്തമെഴുന്നൊരു കൂടേന്തി കരഞ്ഞു പാവം തത്തപെണ്ണ് കുഞ്ഞു കുരുന്നിനെ കാണാനായ് വിറ്റു വേടൻ തത്തപെണ്ണിനെ ജോൽസ്യo നോക്കും കണിയാർക്ക് മുത്തശ്ശിക്കഥയാണെന്നാലും മുന്നിൽ വന്നു ഭവിചില്ലേ മിണ്ടാപ്രാണികളോടതു ചെയും ദുഷ് കർമങ്ങൾ നിർത്തുക നീ ഇല്ലേൽ നിന്നുടെ സ്വാതന്ത്ര്യത്തിൻ പുത്തൻ പുലരികൾ പോയ്മറയും....

{BoxBottom1

പേര്= അദ്വൈത് രേമേഷ് ക്ലാസ്സ്= 5 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി .എം .യു പി .സ്കൂൾ ,മണ്ണാർക്കാട് സ്കൂൾ കോഡ്= 21879 ഉപജില്ല= മണ്ണാർക്കാട് ജില്ല= പാലക്കാട് തരം= കവിത / color= 4

}}