ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/അമ്മുവിന്റെ ഉപദേശം
അമ്മുവിന്റെ ഉപദേശം
അമ്മു പതിവുപോലെ ചെടികൾ നനയ്ക്കാൻ മുറ്റത്തേയ്ക്ക് ഇറങ്ങി.പെട്ടെന്ന് അപ്പുറത്തെ വീട്ടിലെ അപ്പു മുറ്റത്തേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. നീ എന്താ ചെയ്യുന്നത് എന്റെ അപ്പൂ?... ഇപ്പോഴത്തെ അവസ്ഥ നിനക്ക് അറിയില്ലേ?...ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആണ്.വൃത്തിയുടെ കാര്യത്തിൽ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.കൈകൾ ഇടക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം. ആളുകൾ കൂടുന്ന ഇടത്ത് ചെല്ലരുത്.അങ്ങനെ പലതും ഉണ്ട്.ഞാൻ ചുരുക്കി പറയാം., വ്യക്തിശുചിത്വം പോലെത്തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വം ജീവിതത്തിന്റെ ഭാഗമായിരിക്കണം. അത് ചെറുപ്പത്തിൽ തന്നെ ശീലിക്കണം.കേട്ടിട്ടില്ലേ "ചുട്ടയിലെ ശീലം ചുടല വരെയെന്ന്"...അമ്മു കാര്യമായിത്തന്നെ വിശദീകരിച്ചു. "വ്യക്തിശുചിത്വം എന്നു പറഞ്ഞാൽ എന്താ അമ്മൂ"? അപ്പുവിന് സംശയമായി. അതും അറിയില്ലെ നിനക്ക് ...! ദിവസവും പല്ലുതേക്കുക,കുളിക്കുക,ആഹാരത്തിനു മുൻപും പിൻപും കൈകൾ കഴുകുക,നഖങ്ങൾ വെട്ടി വൃത്തിയാക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നിവ ശ്രദ്ധിച്ചാൽ വ്യക്തിശുചിത്വമായി. ഇനി പരിസ്ഥിതിശുചിത്വം എന്താണെന്ന് പറഞ്ഞു തരാം...വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക,പ്ലാസ്റ്റിക് കവറുകളും കുപ്പികളും കത്തിച്ചു കളയാതെ വൃത്തിയാക്കി മാറ്റി വയ്ക്കുക,കാടുപിടിച്ചു കിടക്കുന്ന പരിസരം വെട്ടി വൃത്തിയാക്കുക,മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതെയിരിക്കുക,റോഡ്,മറ്റു പൊതുസ്ഥലങ്ങൾ,ജലാശയങ്ങൾ എന്നിവിടങ്ങളിൽ ചപ്പുചവറുകൾ വലിച്ചെറിയരുത്.ഇതെല്ലാം ശ്രദ്ധിച്ചാൽ പരിസ്ഥിതിശുചിത്വമായി.അമ്മു പറഞ്ഞു. "ഹോ...!" അപ്പു അത്ഭുതത്തോടെ അമ്മുവിനെത്തന്നെ നോക്കികൊണ്ടിരുന്നു. അമ്മു തുടർന്നു.,"കൈകൾ വൃത്തിയാക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക,ആവശ്യത്തിനു വ്യായാമം എടുക്കുക,അധ്വാനിക്കുക എന്നിവയിൽ ശ്രദ്ധിച്ചാൽ പ്രതിരോധശേഷി ഉള്ളവരായി വളരാം. ഇതെല്ലാം ഞാൻ മനസിലാക്കിയ കുറച്ചു കാര്യങ്ങളാണ്." പെട്ടെന്ന് അടുക്കളയിൽ നിന്ന് അമ്മയുടെ വിളി. "അമ്മൂ... അമ്മൂ...നീ എവിടെയാ....?".അമ്മു ധൃതിയിൽ പറഞ്ഞു,"ഞാൻ പോവട്ടെ.പിന്നീടു കാണാം.അമ്മ വിളിക്കുന്നു." ശരി അമ്മൂ...വളരെ നന്ദി..".അപ്പു ഉമ്മറത്തേക്ക് ഓടി.
|