ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം

17:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ മല-മൂത്ര വിസർജ്യങ്ങളുടേയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും തഥാർത്ഥത്തിൽ ഇവയെല്ലാംകൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം. ശുചിത്വമില്ലായ്‍മ എവിടെയെല്ലാം ? ശുചിത്വമില്ലായ്‍മയും സാമൂഹ്യ പ്രശ്‍നങ്ങളും

   • പകർച്ച വ്യാധികൾ ആവർത്തിക്കപ്പെടുന്നു.വ്യാപകമാവുന്നു.
   • ജനവാസ കേന്ദ്രങ്ങളെ ജനവാസയോഗ്യമല്ലാതാക്കുന്നു.
   • പണമുള്ളവർ അത്തരം പ്രദേശങ്ങളെ ഉപേക്ഷിച്ച്പോകുന്നു.
   • അതില്ലാത്തവർ അന്തസും അഭിമാനവും നഷ്‍ടപ്പെട്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നു.
   • ശുചിത്വമില്ലായ്‍മ വായു-ജല മലിനീകരണത്തിന് ഇടയാക്കുന്നു.അതുമൂലം അവിടെ രോഗങ്ങൾ വ്യാപകമാവുന്നു.അതൊരു സാമൂഹിക പ്രശ്‍നമായി രൂപാന്തരപ്പെടുന്നു. 

ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം എല്ലാവരുടേയും മൗലികാവകാശമാണ്. ജീവിക്കാൻ ഉള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിൽ ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ശുചിത്വമുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റേയും അഭിമാനത്തിന്റേയും പ്രശ്‍നമാണ്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിത നിലവാരത്തിന്റെ സൂചനകൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതനിലവാരവും ഉയർത്തപ്പെടുന്നു.

നഫിയ. ഒ ടി
6 C ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം