ജി. ബി. യു പി. എസ്. എത്തനൂർ/അക്ഷരവൃക്ഷം/നല്ലൊരുനാളെക്കായ്‌...

നല്ലൊരുനാളെക്കായ്‌...

ഇന്നിതാ മാനവരാശിതൻ മാറിൽ
ഒരുടിത്തീയായി കൊറോണ
രാജ്യമെന്നില്ല ലോകമൊന്നാകെ
പ്രാണനുവേണ്ടി പിടയുന്നു
പ്രാണവായുവിനായി കേഴുന്നു

സ്ത്രീയെന്നില്ല പുരുഷനെന്നില്ല
വൃദ്ധനെന്നില്ല വൈദ്യനെന്നില്ല
ശിശുവെന്നില്ല ദൃഢഗാത്രനെന്നില്ല
ദരിദ്രനെന്നില്ല ധനികനെന്നില്ല
യാതൊരു ഭേദമീ രോഗത്തിനില്ല

മരണം വരുമെന്നറിഞ്ഞിട്ടുമവരിതാ
പോർമുഖത്തങ്ങനെ നിൽക്കുന്നു
ആതുരസേവകർ നിയമപാലകർ
അവരെല്ലാം നമുക്കായി ചെയ്യുന്നു
സേവനം ശുശ്രുഷ നിയന്ത്രണം
അങ്ങനെ അവരിതാ നിറയുന്നു

അറുതിയും വറുതിയും പോയ്മറയും
മഹാമാരിതൻ കാലം നിലയ്ക്കും
നല്ലൊരുനാളെക്കായ്‌ മിഴിതുറക്കാം
ഈ ലോകം തുറക്കാം നന്മക്കായി
ഈ ലോകം പുലരട്ടെ എന്നുമെന്നും .

അമൃത ആർ
6 സി ജി.ബി.യു.പി.എസ് എത്തനുർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത