തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/നാം ചെയ്യേണ്ടത്

17:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS14605 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം ചെയ്യേണ്ടത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം ചെയ്യേണ്ടത്
               പ്രിയപ്പെട്ട കൂട്ടുകാരെ , നമ്മുടെ ഈ ലോകം കൊറോണ എന്ന വൈറസ് മൂലമുള്ള മഹാമാരിയിലുടെ കടന്ന് പോകുകയാണല്ലൊ. സാധാരാരണ നിലയിലുള്ള നമ്മുടെ വാർഷിക പരീക്ഷ നമുക്കു നഷ്ടമായി. നാം കളിച്ചുല്ലസിക്കേണ്ട അവധി കാലം നമുക്കു നഷ്ടമായി. ലോകത്തുള്ള ലക്ഷ കണക്കിനുള്ള മനുഷ്യർ രോഗം പിടിപെട്ടു മരിച്ചു ലക്ഷകണക്കിനാളുകൾക്ക് രോഗം പിടിപെട്ടു കൊണ്ടിരിക്കുന്നു. ലോകം ഭീതി യിലാകുന്നു. ഇതെല്ലാം നാം ദിവസേന കണ്ടു കൊണ്ടിരിക്കുന്നു. എന്താണ് നാം ചെയ്യുക. എന്താണൊരു പ്രതിവിധി .
               നിരവധി രാജ്യങ്ങൾ ഇതിനെ പ്രധിരോധിക്കുന്നതിനുള്ള മരുന്നുകൾ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല നാം ശുചിത്വം പാലിക്കുക എന്നതാണ് ഇതി നെ പ്രതിരോധിക്കുന്നതിനുള്ള ഏക മാർഗ്ഗം നാം സാമൂഹികാകലം പാലിക്കുക, കയ്യും മുഖവും സോപ്പിട്ടു കഴുകു ക, പരിസര ശുചിത്വം നടത്തുക പരമാവധി വീട്ടിൽതന്നെ ഇരിക്കുക ഇതൊ-ക്കെയാണ് നമുക്കു ചെയ്യാൻ കഴിയുക. ഇത്നമ്മൾ കർശനമായും പാലിക്കുക. നാം മൂലം നമ്മുടെ സമൂഹത്തിനെ ആപത്തിലേക്ക് തള്ളിവിടാതിരിക്കുക എന്നതാവണം നമുക്ക് ചെയ്യാൻ കഴിയുക.നമ്മുടെ സർക്കാർ ആരോഗ്യ പ്രവർത്തകർ പോലീസുകാർ എല്ലാം പറയുന്നത് കേൾക്കുകയുംഅനുസരിക്കുകയും ചെയ്യുക. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളേക്കാൾരോഗവ്യാപ്തിയും മരണവും വളരെയേറെ കുറവാണെങ്കിലും നാം ഒരിക്കലും നിസംഗത കാണിക്കരുത്.
         ഒരുമയോടെ ജാതിമത ഭേദമന്യെ കക്ഷി രാഷ്ട്രീയ ഭേദമന്യെ ഒരു മനസ്സോടെ നമുക്ക് ഈ മഹാമാരിയെ നേരിടാം നിശ്ചയമായും നാം വിജയിക്കും. ബ്രേക്ക് ദ ചെയിൻ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം
പാർവണ. പി.എസ്
ക്ലാസ്സ് . 3 ഗവ: എൽ പി സ്കൂൾ തൊടീക്കളം
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം