16:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14668(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ്. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ
ത്തുണ്ടമപ്പോളച്ഛൻ
കണ്ണിമകൾ പൂട്ടിടാതെ
കാത്തിരിപ്പു ഞങ്ങൾ
പൊന്തിവന്നീടുന്നു വെള്ളം
ഞങ്ങളുടെ വായിൽ
എപ്പോഴും ഹാ നാവുമുങ്ങി
ക്കപ്പലെന്ന പോലെ
ഒച്ചയും വിളിയുമില്ലാ
തേടി നടക്കുന്നു
നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ
തുണ്ടമപ്പോളച്ഛൻ