ഒരു മഹാമാരി ഈ ലോകത്തെ ഒന്നായ് വായ് പിളർന്നു വിഴുങ്ങിടുന്നു. ചേതനയറ്റ ജീവനുകൾ മണ്ണിലലിഞ്ഞു ചേർന്നിടുന്നു. കൊറോണ തൻ നീരാളി കയ്യിൽപെട്ട് ജീവിതത്തിന്നായ് നാം കേണിടുന്നു പുതിയൊരു പുലരിയെ വരവേൽക്കാൻ എല്ലാരും ഒന്നായ് കൊതിച്ചീടുന്നു. ഈ മഹാവിപത്തിനെ തുരത്തീടുവാൻ നമുക്കൊന്നായ് കൈകോർത്തീടാം പുതിയൊരു നാളെയെ കിനാവ് കണ്ട് ഒത്തോരുമിച്ചു നമുക്ക് നീങ്ങാം