രോഗം പകരും വഴികൾ പലത്
രോഗികൾ ആകാൻ വഴി അതു താനും
മനസ്സുകൾ ഒന്നായി കൈകോർത്താൽ അത്
നേരിടാം ഏതൊരു മഹാമാരിയും
വ്യക്തിശുചിത്വം അടിത്തറപാകി.
മാനവ രക്ഷകനായ മനുഷ്യൻ.
പരിസര വൃത്തിയിൽ പങ്കാളികളായി.
പാരിൽ എന്നുമൊരു നല്ലവനായി.
കഴുകാം കൈകൾ ഇടവേളകളിൽ.
ധരിക്കാം മാസ്കുകൾ ഏവർക്കും.
പാലിക്കാം എങ്ങും ഒരു മീറ്റർ അകലം.
യാത്ര ഒഴിവാക്കി വീട്ടിൽ ഇരിക്കാം.
ഭയമല്ല വേണ്ടത് കരുതലാണ് മുഖ്യം.
ഒന്നിച്ചു പോരാടി അതിജീവിക്കാം.
ഏതു രോഗത്തെയും പടരാതെ നോക്കാം.
വേണ്ടതോ വൃത്തിയും ജാഗ്രതയും.
ലോകം ആണെൻവീട് അതിൽ വസിക്കും
നമ്മൾ തൻ കുടുംബക്കാർ
ഒന്നായി ഒഴുകിടാം നശിപ്പിച്ചിടാം
ഏതൊരു മഹാമാരിയും നാളെക്കായി.