എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/നിലാവ്

15:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghskaruvatta (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/നിലാവ് | നിലാവ്]] {{BoxTop1 | തലക്കെട്ട്=നിലാവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലാവ്

രാത്രിയുടെ വാതിൽ തുറന്നുവരുന്നൊരു-
സൗന്ദര്യവതിയായ പൂനിലാവ്.
കളങ്കമില്ലാത്തൊരു മന്ദഹാസത്തോടെ-
അതിഥിയായെത്തുന്ന വെൺനിലാവ്.

പടിവാതിലിൽ വന്നു നിൽക്കുന്നയെന്നെയും-
നോക്കി ചിരിക്കുന്ന പൊൻനിലാവേ.
രാവിനെ പകലാക്കി മാറ്റുന്നൊരീശോഭ-
എങ്ങുനിന്നെങ്ങുനിന്നാരുതന്നു?

തിങ്കളുദിക്കുന്ന നേരത്തു കൂട്ടത്തിൽ
അതിഥിയായെത്തുന്ന താരകങ്ങൾ
നിങ്ങളൊന്നിച്ചു ജ്വലിച്ചു നിൽക്കുമ്പോൾ
വിണ്ണിലൊരുദ്യാനമെന്നപോലെ.
വിണ്ണിൽ പ്രകാശം പരത്തുന്ന
നിങ്ങളെ നോക്കിയിരിക്കാനായെന്തുഭംഗി.

അൻസിയ. എസ്
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020