മതഭ്രാന്തുള്ള മനുഷ്യജന്മങ്ങൾ ജാതിമതഭേദത്തിന് അടിപിടിക്കുന്നവർ പറഞ്ഞിട്ടും പറഞ്ഞിട്ടും കേൾക്കാത്തവർ ഇനി കൂട്ടുകാരൊടൊപ്പം കളിയില്ല ചിരിയില്ല അടിയുമില്ല പിടിയുമില്ല ഇനിയെപ്പോഴും കാൺമാനില്ലാത്ത മഹാമാരി കാരണം നമ്മളെല്ലാവരും വീട്ടിനുള്ളിൽ തന്നെ ഇനിയും പറഞ്ഞിട്ട് കേൾക്കാത്തവരെ പിന്നെ ഇനിയെങ്ങനെ പറഞ്ഞു - മനസ്സിലാക്കും മഹാമാരിക്ക് ജാതിമതഭേദങ്ങളില്ല പണക്കാരനൊ ദരിദ്രനെന്നോയില്ല ഇനിയെങ്കിലും കരുതലോടെയിരിക്കു മാരിയെ പ്രതിരോധിക്കാം പിന്നെ അതിജീവിക്കാം ....