ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ശുചിത്വവും മനുഷ്യനും

15:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും മനുഷ്യനും

ശുചിത്വം എന്നത് മാനുഷിക ജീവിതത്തിൻ്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതിൽ ഒന്നാണ് ആരോഗ്യമുള്ള ശരീരത്തിന് ആദ്യം വേണ്ടത് ശുചിത്വമാണ് . പ്രധാനമായും രണ്ടു തരം ശുചിത്വമാണുള്ളത് . വ്യക്തിയുമായി ബന്ധെപ്പെട്ട്  വ്യക്തി ശുചിത്വവും പരിസരവുമായി ബന്ധപ്പെട്ട പരിസര ശുചിത്വവും ഒരു വ്യക്തി വസിക്കുന്ന സ്ഥലവും പരിസരവും ശുചിയാക്കണ്ടത് ഒരോരുത്തരുടേയും ചുമതലയാണ് എന്നും കുളിക്കുകയും പല്ലുതേയ്ക്കുകയും ച്ചെയ്യണം  വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ധരിക്കണം . വീട്ടിലും പരിസരത്തുമുള്ള മാലിന്യങ്ങൾ വ്യത്തിയാക്കുകയും വേണം ഇതെല്ലാം ഓരോരുത്തരും നിറവേറ്റുന്നതിലൂടെ നമ്മുടെ ലോകം തന്നെ ശുചിയാക്കും. നമ്മൾ യാത്രകൾ ചെയുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും റോഡിലും പൊതു സ്ഥങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നത് . അതിൽ ധാരാളമായി കാണുന്നത് പ്ലാസ്റ്റിക് ഉൽപ്പനങ്ങളാണ് . പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമാകും. എന്നിഞ്ഞിട്ടും ആളുകൾ ഇപ്പോഴും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്കു കൊണ്ട് ധാരാളം ഉപയോഗങ്ങൾ നമ്മൾക്കുണ്ടെങ്കിലും അതുപോലെ തന്നെ ദോഷങ്ങളും ഉണ്ടാകാറുണ്ട് . പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കത്തിക്കാൻ പാടില്ല . ഇതിലൂടെ പുറത്തു വരുന്ന പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും അത് ശ്വസിക്കുന്നതിലൂടെ മനുഷ്യന് മാത്രമല്ല ഈ പ്രക്ൃതിക്കു തന്നെ നാശം സംഭവിച്ചേക്കാം . അതിനാൽ പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക. പ്ലാസ്റ്ററിക്കിൻ്റെ ഉപയോഗം  കുറയ്ക്കുക. എല്ലാവരും പതിസര ശുചിത്വം പാലിക്കുക

ദേവിപ്രിയ എം. ആർ
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം