Nirmalaenmups/ശുചിത്വം ആരോഗ്യം
ശുചിത്വം
ശുചിത്വത്തിന്റെ പ്രസക്തി അനുദിനം ചർച്ച ചൈയ്യപെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . ശുചിത്വമില്ലായ്മ വരുത്തി വെക്കുന്ന മഹാവിപത്തുകൾ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറമാണെന്നു വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കയാണ് ലോകം മുഴുവൻ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന KOVID 19 എന്ന മഹാമാരിയിൽ ശുചിത്വമില്ലായ്മയൂടേ പ്രസക്തി വളരെ വലുതാണ്. " മുൻകരുതൽ ചികിത്സയേക്കാൾ നല്ലത്" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാകുകയാണ് ഇവിടെ. ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിനു വളരെ അധികം പ്രാധാന്യമുണ്ട് . വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾ തടയാൻ ശുചിത്വം അത്യാവശ്യമാണ് . മരുന്നികൾക്കു രണ്ടാം സ്ഥാനമാണ്. "വ്യക്തി ശുചിത്വം , സാമൂഹിക ശുചിത്വം , പരിസര ശുചിത്വം " ഇതായിരിക്കട്ടെ അടുത്ത തലമുറയുടെ മുദ്രാവാക്യം. രോഗങ്ങൾ വരാതിരിക്കാൻ വൃത്തിയായി കുളിക്കണം. ഇടക്കിടെ സോപ്പ് കൊണ്ട് കൈ കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും മറക്കണം. മൃഗങ്ങളായിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. പച്ചക്കറികൾ ഇലക്കറികൾ പഴങ്ങൾ മുതലായ പോഷകമൂല്യമുള്ള ഭക്ഷണം ശീലമാക്കണം. നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ട് കൂടിയാണ് കൊറോണ പോലുള്ള മാരകമായ വൈറസ് ഭൂമിയിൽ പടർന്നത്.
|